Friday August 23rd, 2019 - 10:19:am
topbanner
topbanner

ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം

Jikku Joseph
ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കുമ്മനം

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കുമ്മനം പറഞ്ഞു.

റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കരുത്. വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ലിഗയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ലിഗയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടേയും മറ്റും സംശയങ്ങള്‍ ദൂരീകരിച്ച ശേഷമേ ശവദാഹം നടത്താവൂ. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരക്കിട്ട് ദഹിപ്പിക്കുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു. മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.

English summary
kummanam rajasekharan says liga dead body should not cremate
topbanner

More News from this section

Subscribe by Email