Tuesday September 25th, 2018 - 4:56:am
topbanner

കുമ്മനത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണം; മിസോറാമില്‍ പ്രതിഷേധം ശക്തം

Jikku Joseph
കുമ്മനത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണം; മിസോറാമില്‍ പ്രതിഷേധം ശക്തം

ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) നേതൃത്വത്തിലാണ് പ്രതിഷേധം.

ഗവര്‍ണര്‍ നിയമനത്തിനെതിരെ സംഘടിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒ യൂണിയനുകളെയും സമീപിച്ചിരിക്കുകയാണ് പ്രിസം. പുതുതായി സ്ഥാനമേറ്റ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആര്‍.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത്,ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കും ക്രൈസ്തവപ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായി വാദിക്കുന്ന ആളുമാണ്.

1983-ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു-ക്രൈസ്തവ സഘര്‍ഷത്തില്‍ കുമ്മനം നേരിട്ടിടപെട്ടിരുന്നു. കേരളത്തില്‍ വച്ച് ക്രിസ്ത്യന്‍ മിഷനറിയായ ജോസഫ് കൂപ്പര്‍ ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനാണ് കുമ്മനം. 2003-ല്‍ 50 ക്രിസ്ത്യന്‍ മിഷനറിമാരെ കേരളത്തില്‍ നിന്ന് പുറത്താക്കാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നുവെന്നും പ്രിസം പുറത്തിറക്കിയ കുറിപ്പില്‍ പ്രിസം ആരോപിക്കുന്നു.

 

English summary
kummanam rajasekharan faced protest demanding to remove in mizoram
topbanner

More News from this section

Subscribe by Email