Saturday February 16th, 2019 - 7:18:am
topbanner

കേരളത്തെ സര്‍ക്കാര്‍ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്ന് കുമ്മനം

Jikku Joseph
കേരളത്തെ സര്‍ക്കാര്‍ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്ന് കുമ്മനം

സംസ്ഥാന സര്‍ക്കാറിന്റെ ബാര്‍ നയത്തിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കുമ്മനം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തെ സര്‍ക്കാര്‍ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്നും, ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബാറുകളല്ല, സ്‌കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇത്തരത്തില്‍ വ്യാജ വാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണമെന്നും അദ്ദേഹം കുറിച്ചു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നടപടി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലും. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബാര്‍ഹോട്ടല്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. ബാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ ഇതിനോട് കൂട്ടിവായിക്കണം.

ബാറുകളല്ല, സ്‌കൂളുകളാണ് തുറക്കാന്‍ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായി വിജയന്റേത്. ഇത്തരത്തില്‍ വ്യാജവാഗ്ദാനം നല്‍കി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണം. വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടത് മുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു. കാര്യസാദ്ധ്യത്തിനായി ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങിയ സിപിഎം നേതാക്കള്‍ ഇപ്പോള്‍ അവരുമായി ഏറ്റുമുട്ടിലിന് ഇറങ്ങുന്നത് വഞ്ചനയാണ്. സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവന്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു മുന്നണി പിന്‍മാറണം.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107