Monday December 17th, 2018 - 1:43:am
topbanner

ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കുമ്മനം

Jikku Joseph
ബിഡിജെഎസ് എന്‍ഡിഎ വിട്ടു പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കുമ്മനം

ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടു പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബി.ഡി.ജെ.എസ് വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ബി.ഡി.ജെ.എസിനോട് ബി.ജെ.പി മാന്യത കാണിച്ചില്ലെന്നും അതിനാല്‍ എന്‍.ഡി.എ വിടണമെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. ചെങ്ങന്നൂരില്‍ എന്‍.ഡി.എ പരാജയപ്പെടുമെന്നും എല്‍.ഡി.എഫ് വിജയിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു മകന്‍ തുഷാറിന്റെ നിലപാട്.

English summary
kummanam rajasekharan believes that bdjs will not leave nda
topbanner

More News from this section

Subscribe by Email