Friday November 16th, 2018 - 5:03:am
topbanner

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയും

rajani v
മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ സത്യപ്രതിജ്ഞ ചെയും. 11. 45 നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുക്കാന്‍ കുമ്മനത്തിന് നിര്‍ദേശം നല്‍കിയത്.

നേരെത്ത മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതാക്കളെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. പക്ഷേ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് കേന്ദ്ര നേതാക്കള്‍ കുമ്മനത്തെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കുമ്മനം ഗവര്‍ണറാകുന്നതിന് സമ്മതം അറിയിച്ചതായിട്ടാണ് വിവരം.

മെയ് 25 വെള്ളിയാഴ്ച രാത്രിയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. ബിജെപി സംസ്ഥാനത്തെ നേതൃത്വത്തെയും അണികളെയും ഒരുപോലെ അമ്ബരിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. ഈ വര്‍ഷം ഒടുവില്‍ മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു കുമ്മനത്തിന്റെ നിയമനം.

നിയമന വാര്‍ത്ത വരുമ്പോള്‍ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മണ്ഡലത്തില്‍ പ്രചരണ പരിപാടിയിലായിരുന്നു. 2015ല്‍ സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ നിന്ന കുമ്മനത്തെ അപ്രതിക്ഷിതമായാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

അതുപോലെ തന്നെയാണ് ഗവര്‍ണര്‍ സ്ഥാനവും കുമ്മനത്തെ തേടിയെത്തിയത്. ഇതോടെ ഗവര്‍ണര്‍ പദവിയിലെത്തുന്ന 18മത്തെ മലയാളിയായി കുമ്മനം.

English summary
kummanam misoram governer oath tomarrow
topbanner

More News from this section

Subscribe by Email