Saturday February 16th, 2019 - 3:07:pm
topbanner

കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍

rajani v
കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിര്‍ഭയ് ശര്‍മയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും

കുമ്മനത്തെ ദേശീയ നേതൃപദവിയിലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമനമെന്നാണ് സൂചന.

കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരന്‍ 1987ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ചിട്ടുണ്ട്. ഹിന്ദുഎക്യെവേദി സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.

Viral News

Read more topics: kummanam, misoram, governer
English summary
kummanam misoram governer
topbanner

More News from this section

Subscribe by Email