Monday December 17th, 2018 - 6:21:pm
topbanner

അപ്രഖ്യാപിത ഹര്‍ത്തിലിന്റെ മറവില്‍ അക്രമം കുമ്മനം ഡിജിപിക്ക് പരാതി നല്‍കി

suji
അപ്രഖ്യാപിത ഹര്‍ത്തിലിന്റെ മറവില്‍ അക്രമം കുമ്മനം ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് ബിജെപി സംസ്ഥാന വക്താവ് എംസ് കുമാര്‍. അതിന്റെ ഉദാഹരണമാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമവും. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ സംഘടനകള്‍ സര്‍ക്കാര്‍ പ്രതികരണം അറിയാന്‍ നടത്തിയ പരീക്ഷണമാണ് ഹര്‍ത്താല്‍. മുന്‍കൂട്ടി അറിവുണ്ടായിട്ടും അക്രമികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അവരുമായുള്ള സന്ധിയുടെ പേരിലാണ്. എല്ലാവരും അപലപിച്ച കശ്മീര്‍ കൊലപാതകത്തിന്റെ പേരില്‍ കേരളത്തിലെ ക്രമസമാധാനം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം
പറഞ്ഞു.

മലബാറിലെ ജില്ലകളിളും തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് അക്രമം അരങ്ങേറിയത്. അക്രമ സംഭവങ്ങളുടെ പട്ടികയും പ്രതിനിധി സംഘം ഡിജിപിക്ക് കൈമാറി. സംസ്ഥാനത്തെ തകര്‍ന്ന ക്രമസമാധാന നില ഉടന്‍ പുന:സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ്, സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍ ആര്‍ സന്ദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

Read more topics: kummanam, hartal supporters
English summary
kummanam filed complaint against hartal supporters who make nuisance
topbanner

More News from this section

Subscribe by Email