Sunday February 17th, 2019 - 1:36:pm
topbanner

ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണ് ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനമെന്ന് കുമ്മനം  

rajani v
ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണ്  ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനമെന്ന് കുമ്മനം   

കാസര്‍ഗോഡ്: ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച എകെ ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍ഗോഡെത്തിയതായിരുന്നു അദ്ദേഹം.

മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് കൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ വഴിയില്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്.

ചെയ്ത കുറ്റം ഇല്ലാതായോ, ആരാണ് തെറ്റ് ചെയ്തത്, ചാനല്‍ സംപ്രേഷണം ചെയ്ത വിവരങ്ങള്‍ക്ക് ഉത്തരവാദിയാര്, ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് പോകാനുള്ള മാറ്റം വന്നിരിക്കുന്നതെന്ന്? മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.

Viral News

Read more topics: kummanam, critized, ak sasindran
English summary
kummanam critized ak sasindran reentry
topbanner

More News from this section

Subscribe by Email