Sunday November 18th, 2018 - 5:51:pm
topbanner

ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് ; കോടിയേരിയെ ചോദ്യം ചെയ്യണമെന്ന് കുമ്മനം

suji
ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് ; കോടിയേരിയെ ചോദ്യം ചെയ്യണമെന്ന് കുമ്മനം

തിരുവനന്തപുരം ; ഫസല്‍ വധക്കേസിന്റെ അന്വേഷണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശ്രീജിത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കോടിയേരിയെ ചോദ്യം ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായത് മുതല്‍ കേരളത്തിലെ ജനങ്ങള്‍ക് പോലീസിലുള്ള വിശ്വാസം നഷ്ടമായി. കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പോലീസ് തന്നെ കൊലയാളികളായി മാറുന്നു. പോലീസ് സംശയ നിഴലിലാണ്. നീതി നടപ്പാക്കേണ്ട പോലീസ് ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്ക് ാെപ്പമാണെന്ന ബോധ്യം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. സിപിഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളായ യുവാക്കളെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു. പോലീസ് പാര്‍ട്ടിയുടെ ദൗത്യവാഹകരാകുകയാണഎന്നും കുമ്മനം ആരോപിച്ചു.

English summary
kummanam blame on kodiyeri in fasal murder case
topbanner

More News from this section

Subscribe by Email