topbanner
Thursday June 29th, 2017 - 5:53:am
topbanner

ഭീഷണി ഫലിച്ചു; എന്‍എസ്എസ്സിനെ കൃഷ്ണമണിപോലെ കാക്കുമെന്ന് കുമ്മനം

NewsDesk
ഭീഷണി ഫലിച്ചു; എന്‍എസ്എസ്സിനെ കൃഷ്ണമണിപോലെ കാക്കുമെന്ന് കുമ്മനം


കോട്ടയം: എന്‍എസ്എസ്സിനെ കാവിപുതയ്ക്കാന്‍ ആരും വരേണ്ടെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മുന്നിറിയിപ്പിന് പിന്നാലെ എന്‍എസ്എസ്സിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എ്ന്‍എസ്എസ്സുമായുള്ള ബന്ധം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്ന് കുമ്മനം പറഞ്ഞു.
പെരുന്നയിലെ മന്നം സമാധിയിലെത്തി കുമ്മനം പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സംസ്ഥാന കമ്മിറ്റയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
എന്‍.എസ്.എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തും. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കും, എന്‍.എസ്.എസുമായി എന്നും സൗഹൃദമാണുള്ളത്. അത് എന്നും തുടരുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കാവിയുമായി എത്തി എന്‍.എസ്.എസിനെ കാവി പുതപ്പിക്കാന്‍ നോക്കേണ്ട എന്നായിരുന്നു സുകുമാരന്‍ നായര്‍ ഇന്നലെ പറഞ്ഞത്. സൗമ്യമായി എന്‍. എസ്. എസിനെ സമീപിച്ചാല്‍ അവര്‍ക്ക് നേട്ടം ലഭിക്കും. എന്‍.എസ്.എസിന് രാഷ്ര്ടീയമില്ല. ചിലര്‍ രാഷ്ര്ടീയമുണ്ടാക്കി അതില്‍ പ്രവര്‍ത്തിക്കുവാന്‍ പറഞ്ഞാല്‍ എന്‍.എസ്.എസ് അത് അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞിരുന്നു.

 

Read more topics: Mannam, Kummanam rajasekharan, NSS,
English summary
Kummanam at Mannam Samadhi, NSS apprises dissatisfaction
topbanner topbanner

More News from this section

Subscribe by Email