Saturday September 22nd, 2018 - 5:37:am
topbanner

റിസോർട്ടിനു വേണ്ടി ഇ. പി ജയരാജന്റെ മകൻ നടത്തുന്ന കുന്നിടിക്കൽ അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

NewsDesk
റിസോർട്ടിനു വേണ്ടി ഇ. പി ജയരാജന്റെ മകൻ നടത്തുന്ന കുന്നിടിക്കൽ അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരൻ

തളിപ്പറമ്പ്: സിപിഎം നേതാക്കള്‍ തന്നെ ഭൂമാഫിയയും മൂലധനശക്തികളുമായി മാറിക്കൊണ്ടിരിക്കയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്റെ മകന്‍ ആയുര്‍വേദ റിസോര്‍ട്ട് പണിയുന്നതിന് മൊറാഴയിലെ ഉടുപ്പയില്‍ പത്തേക്കറിലധികം വരുന്ന കുന്നുകള്‍ ഇടിച്ചുനിരത്തുന്നത് ഉടന്‍ അവസാനിപ്പിക്കണെമന്നും ഇതേക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. പ്രശ്‌നത്തേക്കുറിച്ച് പഠിച്ചശേഷം പ്രദേശം സന്ദര്‍ശിക്കുെമന്നും കുമ്മനം പറഞ്ഞു.

മൂന്നാറിലെ മൂവായിരത്തിലേറെ വരുന്ന കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാം സര്‍ക്കാര്‍ മാഫിയകള്‍ക്കും മൂലധനശക്തികള്‍ക്കും പതിച്ചുനല്‍കുകയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയമുന്നേറ്റം ഉണ്ടാവേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

English summary
kummanam against ep jayarajan son resort
topbanner

More News from this section

Subscribe by Email