Sunday September 23rd, 2018 - 12:25:pm
topbanner

കര്‍ണാടകയില്‍ ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് കുമ്മനം

suji
കര്‍ണാടകയില്‍ ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് കുമ്മനം

കര്‍ണാടകയിലെ ജനങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തിരസ്‌കരിച്ചെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ് ഭരണത്തിനെതിരെ വിധിയെഴുത്താണ് ജനം നടത്തിയത്. ഇത് അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു.

ഭരണ വിരുദ്ധ തരംഗം കര്‍ണാടകയില്‍ ഉണ്ടായതിന്റെ ഫലമാണ് 222ല്‍ 78 സീറ്റായി കോണ്‍ഗ്രസ് ഒതുങ്ങാന്‍ കാരണം. ഇതംഗീകരിക്കാന്‍ മനസില്ലാത്തവരാണ് വീണ്ടും ഭരണത്തിലെത്താന്‍ ശ്രമിക്കുന്നത്. ഇത് ജനഹിതത്തിന് എതിരാണ്.

ഇടതു മുന്നണിയ്‌ക്കെതിരായ വികാരം കേരളത്തിലും ശക്തമാണ്. അതിനുള്ള ആദ്യ മറുപടിയാകും ചെങ്ങന്നൂര്‍ ഫലമെന്നും കുമ്മനം പറഞ്ഞു. മോദി തരംഗം അവസാനിച്ചെന്ന് പാടിയവര്‍ക്കുള്ള മറുപടിയാണ് ബിജെപി ജയമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Read more topics: kummanam, karnataka result
English summary
kummanam about karnataka result
topbanner

More News from this section

Subscribe by Email