Monday December 10th, 2018 - 9:59:pm
topbanner

കുമ്മനം മടങ്ങിവരുമോ ? സത്യമിതാണ്

suji
കുമ്മനം മടങ്ങിവരുമോ ? സത്യമിതാണ്

ശബരിമല വിഷയം സജീവമായതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമെന്ന വാര്‍ത്തകളെ കുറിച്ച് അറിവില്ലെന്നു കുമ്മനം രാജശേഖരന്‍. രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം വാര്‍ത്തയോട് പ്രതികരിച്ചു.

തന്റെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിക്ഷ്പ്തമായിട്ടുള്ള ചുമതല ഭംഗിയായി ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി എന്ത് പറയുന്നുവോ അത് കേള്‍ക്കാന്‍ താന്‍ തയ്യാറാണ്.ഗവര്‍ണര്‍ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അഭിപ്രായം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read more topics: kummanam, kerala
English summary
kummanam about his comeback to kerala politics
topbanner

More News from this section

Subscribe by Email