Wednesday November 21st, 2018 - 3:56:am
topbanner

കുമരകത്ത് കായല്‍ കൊഞ്ചിന്റെ ചാകര

NewsDesk
കുമരകത്ത് കായല്‍ കൊഞ്ചിന്റെ ചാകര

കോട്ടയം: കുമരകത്ത് കായല്‍ കൊഞ്ചിന്റെ ചാകര, വള്ളം നിറയെ കൊഞ്ചുമായെത്തുന്ന മത്സ്യത്തൊഴിലാളിക്ക് പ്രളയാനന്തര ദുരിതങ്ങള്‍ക്ക് അല്പം ആശ്വാസമായി. അതേ സമയം കായലില്‍ സുലഭമായി ലഭിച്ചിരുന്ന കുമരകം കരിമീന്‍ ഇപ്പോള്‍ വളരെ കുറവാണ് ലഭിക്കുന്നത്.  പ്രളയത്തെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നദികളിലും മത്സ്യഫാമുകളിലും വളര്‍ന്ന കൊഞ്ച് വേമ്പനാട്ടുകായലില്‍ എത്തിയതാവാം ചാകരക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വേമ്പനാട്ടു കായലില്‍ നിന്നും ലഭിക്കുന്ന കൊഞ്ചിനു പുറമേ വെള്ളം കയറി കൃഷി നശിച്ച പാടശേഖരങ്ങളും കൊഞ്ചുകളുടെ ആവാസ കേന്ദ്രമായി മാറി. സഹകരണ സംഘങ്ങളും സ്വകാര്യ കച്ചവടക്കാരും മികച്ച വിലയ്ക്ക് കൊഞ്ച് വാങ്ങുവാന്‍ തുടങ്ങിയതോടെ തൊഴിലാളികളില്‍ ഭൂരിഭാഗവും കൊഞ്ചു വേട്ടക്കാരായി മാറി.

പെട്ടക്കാലന്‍, താമരക്കാലന്‍ എന്നിവയാണ് പ്രധാന കൊഞ്ച് ഇനങ്ങള്‍. വലിയ പെട്ടക്കാലന്‍ കൊഞ്ചുകള്‍ക്ക് 400 ഗ്രാം തൂക്കം വരും. ശരീരത്തിന്റെ മൂന്നിരട്ടി നീളമുള്ള കാലുകള്‍ ഇവയെ മറ്റുള്ള കൊഞ്ചിനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകമാണ്.

താമരക്കാലന്‍ കൊഞ്ചിന് 350 ഗ്രാം തൂക്കവും വരും. ഇവയുടെ കാലുകള്‍ക്ക് വണ്ണം കുറവാണങ്കിലും ശരീരത്തിന്റെ ഒന്നര ഇരട്ടി നീളമുണ്ട്. വീശു വലയില്‍ പിടിക്കുന്ന കൊഞ്ചുകള്‍ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ ഇത്തരം കൊഞ്ചുകള്‍ക്ക് വിപണിയില്‍ പ്രീയം ഏറെയാണ്, രണ്ടു തരം കൊഞ്ചിനങ്ങളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

വലവീശി കൊഞ്ച് പിടിക്കുന്നതിന് പുറമേ ഉടക്കുവല , ഒറ്റാല്‍, മുപ്പല്ലി തുടങ്ങിയവയും കൊഞ്ചുവേട്ടയ്ക്കായി തൊഴിലാളികള്‍ ഉപയോഗിക്കുന്നു. ഒരു തൊഴിലാളിക്ക് ശരാശരി മൂന്ന് കിലോ കൊഞ്ചുവരെ ദിവസേന ലഭിക്കാറുണ്ട്.

കുമരകത്തെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘത്തില്‍ കൊഞ്ച് എ ഗ്രേഡ് 740 രൂപ, ബി ഗ്രേഡ് 520 രൂപ , സി ഗ്രേഡ് 350 രൂപ എന്നീ നിരക്കിലാണ് വില്‍പന നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം കഴിഞ്ഞ് വേമ്പനാട്ടു കായലില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിക്കുക പതിവായിരുന്നു.എന്നാല്‍ കരീമിന്‍ ഉള്‍പ്പടെയുള്ള നാടന്‍ മത്സ്യങ്ങള്‍ ഇത്തവണ വെള്ളപ്പൊക്കത്തത്തിനു ശേഷം വേമ്പനാട്ടു കായലില്‍ ലഭ്യത കുറഞ്ഞു.

തന്‍മൂലം സംസ്ഥാന മത്സ്യമായ കരിമീന്റെ ലഭ്യതക്കുറവ് വര്‍ദ്ധിച്ചിരിക്കുകയാണ് . എ പ്ലസ് 490 രൂപ , എ 470 രൂപ , ബി 370 രൂപ എന്നിങ്ങനെയാണ് ഗ്രേഡ് അനുസരിച്ച് കരിമീന്റെ ഇപ്പോഴത്തെ വില്‍പ്പന വില നിലവാരം.

Read more topics: kottayam, kumarakam, kayal,
English summary
kumarakam kayal konchu chakara
topbanner

More News from this section

Subscribe by Email