topbanner
Sunday February 18th, 2018 - 2:21:pm
topbanner
Breaking News

കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ വലയിലാക്കാന്‍ അനാശാസ്യ, ചീട്ടുകളി സംഘങ്ങള്‍ സജീവ മാകുന്നു

NewsDesk
കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ വലയിലാക്കാന്‍ അനാശാസ്യ, ചീട്ടുകളി സംഘങ്ങള്‍ സജീവ മാകുന്നു


കോട്ടയം: കുമരകത്ത് എത്തുന്ന വിനോദ സഞ്ചാരികളെ വലയിലാക്കാന്‍ അനാശാസ്യ, ചീട്ടുകളി സംഘങ്ങള്‍ സജീവം. കഴിഞ്ഞ കുറച്ചു നാളുകളായി കുമരകത്തെ ചില റിസോട്ടുകളും ഹോം സ്‌റ്റേകളും കേന്ദ്രീകരിച്ചു വന്‍ തോതില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കുമരകത്തെ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. രാഷ്ട്രീയക്കാരുടെയും സമൂഹത്തില്‍ സ്വാധീനമുള്ള ചിലരുടെയും നേതൃത്വത്തിലാണു സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.

റിസോര്‍ട്ടുകള്‍ക്കു പുറമെ വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ചും അനാശാസ്യ,ചീട്ടുകളി സംഘങ്ങള്‍ പ്രവര്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നാളുകള്‍ക്കു മുമ്പു വേമ്പനാട്ടു കായലിലും കുമരകത്തുള്ള റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും പോലീസ് കൃത്യമായ ഇടവേളകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതോടെ അനാശാസ്യ സംഘങ്ങള്‍ കുമരകത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്കു താവളം മാറ്റിയിരുന്നു.

എന്നാല്‍ അടുത്ത നാളില്‍ പരിശോധനകള്‍ നിലച്ചതോടെയാണു അനാശാസ്യ, ചീട്ടുകളി സംഘങ്ങള്‍ വീണ്ടും കുമരകം കേന്ദ്രീകരിച്ചു സജീവമായി പ്രവര്‍ത്തനം ആരംഭിച്ചത്. പല സംഘങ്ങളും പ്രവര്‍ത്തിക്കുന്നതു റിസോര്‍ട്ടുകളുടെ ഒത്താശയോടെയാണെന്നാണു പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടിയിലായവരുടെ പേരുവിവരങ്ങള്‍ റിസോര്‍ട്ടിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നില്ല.

അനാശാസ്യ സംഘത്തിന്റെ ഇടനിലക്കാര്‍ കോട്ടയം, ചങ്ങനാശേരി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ആവശ്യക്കാരെ കണ്ടെത്തി കുമരകത്തെ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേറ്റകളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കു വന്‍തുകയാണ് ലഭിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് ചീഫിനും ഡിവൈഎസ്പിയ്ക്കും മുന്‍പു പല തവണ കുമരകത്ത് അനാശാസ്യ സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

 പലപ്പോഴും പരിശോധനയ്ക്കായി എത്തിയെങ്കിലും റിസോര്‍ട്ടുകളില്‍ നിന്നും രഹസ്യ സങ്കേതങ്ങളില്‍ നിന്നും അനാശാസ്യ സംഘങ്ങള്‍ രക്ഷപ്പെട്ടിരുന്നു. അതിനാല്‍ റിസോര്‍ട്ടുകളിലും പരിസരപ്രദേശങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കഴിഞ്ഞ അനാശാസ്യ സംഘം പിടിയിലായത്.

ജില്ലയിലെ മറ്റു ചില കേന്ദ്രങ്ങളിലും അനാശാസ്യ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം വേമ്പനാട്ടുകായലില്‍ ചുറ്റാനിറങ്ങുന്ന ഹൗസ് ബോട്ടുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ്  തിരികെ എത്തുന്നത്. ഇതിലാണ് ചീട്ടുകളി സംഘങ്ങളുടെ താവളം. ലക്ഷങ്ങളുടെ ചീട്ടുകളിയാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസനസുകാരും താരങ്ങളും ഉള്‍പ്പടെ ഉള്ളവര്‍ കുമരകത്ത് എത്തി ചീട്ടുകളില്‍ പങ്കെടുക്കുന്നുണ്ടന്നാണ് വിവരം. ഇവരും അനാശ്യാസത്തിനും സമയം ചിലവഴിക്കുന്നതായും സൂചന ഉണ്ട്.

Read more topics: kottayam, kumarakam,
English summary
kumarakam anashaslyam cheetukali sangham
topbanner

More News from this section

Subscribe by Email