Saturday October 20th, 2018 - 1:32:am
topbanner
Breaking News

പാര്‍ട്ടി എന്ത് ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് കെ.ടി ജലീല്‍

ra
പാര്‍ട്ടി എന്ത് ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചുപണി നടത്താന്‍ സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇ.പി. ജയരാജനെ തിരികെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രിമാര്‍ വഹിക്കുന്ന നിലവിലെ വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു.

പാര്‍ട്ടി എന്ത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും പൂര്‍ണ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.‌ടി ജലീല്‍ പറഞ്ഞു. തദ്ദേശവകുപ്പ് മന്ത്രി സ്ഥാനത്ത് ഇരിക്കുമ്ബോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 250 സെക്രട്ടറിമാരെയും 800ഓളം എന്‍ജിനിയര്‍മാരും ഉള്‍പ്പടെ 2000 പേരെ നിയമിക്കാനായി. ചരിത്രത്തില്‍ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചിലവ് 90 ശതമാനത്തിന് മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ജലീല്‍ പറഞ്ഞു.നിലവില്‍ എ.സി.മൊയ്‌തീന്‍ കൈകാര്യം ചെയ്യുന്ന വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളാണ് ജയരാജന് നല്‍കുക. പകരം കെ.ടി.ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മൊയ്‌തീന് നല്‍കും.

Read more topics: kt jaleel, reveal, his opinion
English summary
kt jaleel reveal his opinion
topbanner

More News from this section

Subscribe by Email