Sunday November 18th, 2018 - 1:36:pm
topbanner

ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിന് പാര്‍ട്ടിയുടെ പിന്തുണ

RA
ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിന് പാര്‍ട്ടിയുടെ പിന്തുണ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഎം. മന്ത്രിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്ബില്ലെന്നും നിയമനം നടത്തിയതില്‍ തെറ്റ് പറ്റിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി വിവാദം ഉന്നയിക്കുന്നവര്‍ കോടതിയെ സമീപിച്ചോളൂ എന്നും പാര്‍ട്ടി നിലപാട് തുറന്നടിച്ചു.

ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച്‌ ജലീല്‍ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്ബത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കിയിരുന്നു.

English summary
kt jaleel contraversy party support
topbanner

More News from this section

Subscribe by Email