Sunday August 18th, 2019 - 10:26:am
topbanner
topbanner

പൊന്നാനി മണ്ഡലത്തില്‍ പി വി അന്‍വര്‍ ജയിക്കുമെന്ന് കെ ടി ജലീല്‍

RA
പൊന്നാനി മണ്ഡലത്തില്‍ പി വി അന്‍വര്‍ ജയിക്കുമെന്ന് കെ ടി ജലീല്‍

പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വിജയിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. പൊന്നാനിയില്‍ 'കത്രിക' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും തോറ്റാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അന്‍വര്‍ പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ഫേസ്ബുക്കില്‍ ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ബി.ജെ.പിക്ക് ബദല്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടാവണമെങ്കില്‍ മതേതര കക്ഷികളുടെ ഗവണ്‍മെന്റിന് ഇടതുപക്ഷത്തിന്റെ മൂക്കുകയര്‍ വേണം. കലര്‍പ്പില്ലാത്ത മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിന് ലോകസഭയില്‍ അംഗബലമുണ്ടായാലേ നാം ആഗ്രഹിക്കുന്ന ഭരണകൂടം നിലവില്‍ വരൂ. അല്ലെങ്കില്‍ സെക്യുലരിസത്തില്‍ മായം ചേര്‍ത്ത അര്‍ധ ഫാസിസ്റ്റ് ഭരണമാകും ഉണ്ടാവുക .

ഇപ്പോഴുള്ള എല്ലാ തിന്‍മകളും കൂടിയോ കുറഞ്ഞോ അതേപടി തുടരും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് വര്‍ത്തമാനത്തിന്റെ അടങ്ങാത്ത നേട്ടമാണ്. പൊന്നാനിയില്‍ 'കത്രിക' ജയിക്കുമെന്നുറപ്പാണ്. അതുകൊണ്ടാകും അന്‍വര്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നു പറഞ്ഞത്. ആത്മവിശ്വാസമാണ് ഒരു പോരാളിയുടെ ഏറ്റവും വലിയ ആയുധം. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. ദുര്‍വ്യാഖ്യാനത്തിനും ദോഷൈകദൃക്കുകള്‍ മുതിരേണ്ട. പൊന്നാനിക്കൊടുമുടിയില്‍ അന്‍വര്‍ ഇത്തവണ ചെങ്കൊടി നാട്ടുക തന്നെ ചെയ്യും. സംശയമുള്ളവര്‍ മെയ് 23 ന് രാവിലെ പത്തുമണി വരെ കാത്തിരിക്കുക.

English summary
kt jaleel statement pv anwer report
topbanner

More News from this section

Subscribe by Email