Monday November 19th, 2018 - 12:47:pm
topbanner

കെഎസ്ആര്‍ടിസി ജീവനക്കാര്‍ 23നു പണിമുടക്കും

Belbin Puthiyedath
കെഎസ്ആര്‍ടിസി ജീവനക്കാര്‍ 23നു പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചു ടിഡിഎഫിന്റെ നേതൃത്വത്തില്‍ 23ന് ജീവനക്കാര്‍ പണിമുടക്കും. ഇതേ ആവശ്യമുന്നയിച്ച് 13 മുതല്‍ തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും.
തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള എല്ലാ യൂണിറ്റുകള്‍ക്കു മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹം നടത്തും. ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് ടിഡിഎഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് മുതല്‍ സമരത്തിലാണ്. എട്ടിനു കരിദിനമായി ആചരിക്കുകയും ചെയ്തു.
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 23ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ കടബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പെന്‍ഷനും ശമ്പളവും മുടങ്ങാതെ കൃത്യമായി നല്‍കണമെന്നും പ്രകടനപത്രികയിലൂടെ ഉറപ്പു നല്‍കി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഏഴു മാസവും പെന്‍ഷന്‍ വൈകിച്ചു. യുഡിഎഫ് ഭരണകാലത്ത് കൃത്യമായി നല്‍കിവന്ന ശമ്പളം അഞ്ച് മാസം വൈകിയാണു ജീവനക്കാര്‍ക്ക് ലഭിച്ചത്.
ഇപ്പോള്‍ ശമ്പളവും പെന്‍ഷനും അനിശ്ചിതത്തിലായിരിക്കുന്നു. ശമ്പളപരിഷ്‌കരണം നിഷേധിക്കുന്നതിനും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ മനഃപൂര്‍വം നടത്തുന്ന നാടകമാണിതെന്നു ടിഡിഎഫ് കുറ്റപ്പെടുത്തി.

 

Read more topics: ksrtc,strike, start
English summary
ksrtc srike start in decembar 13
topbanner

More News from this section

Subscribe by Email