Friday September 21st, 2018 - 4:33:am
topbanner
Breaking News

കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗം 'സാള്‍ട്ടര്‍' വരുന്നു

akhila
കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗം 'സാള്‍ട്ടര്‍' വരുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ രഹസ്യാന്വേഷണ വിഭാഗം 'സാള്‍ട്ടര്‍' വരുന്നു.

വിവിധ യൂണിറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യമായി മാനേജിങ് ഡയറക്ടര്‍ക്ക് കൈമാറുകയാണ് പ്രധാന ചുമതല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രഥമയോഗം വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്ത് ചേര്‍ന്നു. എം.ഡി. ടോമിന്‍ തച്ചങ്കരി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വിവിധ യൂണിറ്റുകളിലെ 94 ഇന്‍സ്‌പെക്ടര്‍മാരാണ് രഹസ്യാന്വേഷണ വിഭാഗമായ സാള്‍ട്ടറിന്റെ ഭാഗമാകുക. കെ.എസ്.ആര്‍.ടി.സി.യുടെ ആദ്യ രൂപമായ ട്രാന്‍വന്‍കൂര്‍ ബസ് സര്‍വീസ് തുടങ്ങിയ സാള്‍ട്ടര്‍ സായിപ്പിന്റെ സ്മരണയ്ക്കാണ് രഹസ്യാന്വേഷണ വിഭാഗത്തിന് പേരിട്ടത്. നിലവിലെ ചുമതലകള്‍ക്ക് പുറമേയാണ് രഹസ്യവിവരശേഖരണവും നടത്താന്‍ പോകുന്നത്.

ഡിപ്പോകളില്‍നിന്നും മേല്‍തട്ടിലേക്ക് ലഭിക്കുന്ന വിവരങ്ങളില്‍ കൃത്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. വാട്സാപ്പിലൂടെയും റിപ്പോര്‍ട്ടുകള്‍ കൈമാറാം. ഇതിന്റെ അടിസ്ഥാനത്തില്‍ എം.ഡി. നേരിട്ടോ അല്ലെങ്കില്‍ വിജിലന്‍സ് വിഭാഗം വഴിയോ അന്വേഷണം നടത്തി നടപ
ടിയെടുക്കും.

സ്ഥാപനത്തിന്റെ മധ്യനിര മാനേജ്മെന്റില്‍ വീഴ്ചകള്‍ ഏറെയുണ്ടെന്ന് വിവിധ സമിതികള്‍ കണ്ടെത്തിയിരുന്നു. ഷെഡ്യൂളുകള്‍, ഓടുന്ന ബസുകള്‍, ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ചീഫ് ഓഫീസില്‍ നല്‍കാറില്ല. പലരും പരസ്പരം സഹായിച്ച് വീഴ്ചകള്‍ മറയ്ക്കുന്നതും മറ്റും തടയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാള്‍ട്ടറിലുള്ള ഇന്‍സ്‌പെക്ടര്‍മാരെ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. താത്കാലിക ഡ്രൈവര്‍മാരുടെ നിയമനത്തിനും നടപടി തുടങ്ങി. മുമ്പ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ട് നിയമനം ലഭിക്കാത്തവര്‍ക്കാണ് താത്കാലിക നിയമനം നല്‍കുന്നത്.

Read more topics: ksrtc, salter
English summary
ksrtc salter department
topbanner

More News from this section

Subscribe by Email