Sunday September 23rd, 2018 - 6:13:am
topbanner

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അനുഭവിക്കുന്നത് കര്‍മഫലമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

rajani v
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അനുഭവിക്കുന്നത് കര്‍മഫലമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരെ പരിഹസിച്ച് ക.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. ജോലിചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തത് എന്നായിരുന്നു ഗണേഷിന്റെ പരിഹാസം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ല. അവര്‍ ഇതിനെ നന്നായി നടത്തിക്കൊണ്ട് പോയിരുന്നെങ്കില്‍ ഇന്ന് ഈ കുഴപ്പം വരില്ല.

കൈകാണിച്ചാല്‍ പോലും വണ്ടി നിര്‍ത്താതിരുന്നവര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടാതിരിക്കുന്നത് കര്‍മഫലമാണെന്ന് ഗണേഷ് പറഞ്ഞു.തിങ്കളാഴ്ച പുനലൂര്‍ കോട്ടവട്ടത്ത് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുന്‍ഗതാഗതമന്ത്രികൂടിയായ ഗണേഷിന്റെ പരാമര്‍ശം. വിവാദപ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നുണ്ട്.

 

 

English summary
ksrtc pension ganeshkumar critized
topbanner

More News from this section

Subscribe by Email