Tuesday November 20th, 2018 - 2:13:am
topbanner

പ്രളയബാധിതർക്ക് സഹായം എത്തിക്കാൻ കെഎസ്ആർടിസിയും; സാധനങ്ങള്‍ ഏറ്റവും അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഏല്‍പ്പിച്ചാല്‍ മതി

RA
പ്രളയബാധിതർക്ക് സഹായം എത്തിക്കാൻ കെഎസ്ആർടിസിയും; സാധനങ്ങള്‍ ഏറ്റവും അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഏല്‍പ്പിച്ചാല്‍ മതി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ജനങ്ങൾക്ക് സഹായ ഹസ്ത ശേഖരവുമായി കെഎസ്ആര്‍ടിസി രം​ഗത്ത്. സന്നദ്ധ സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയ സാമഗ്രികള്‍ അവരവരുടെ പ്രദേശത്തെ ഏറ്റവും അടുത്തുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഏല്‍പ്പിച്ചാല്‍ അവ സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് കെഎസ്ആര്‍ടിസി സി.എം.ടി ടോമിന്‍ ജെ തച്ചങ്കരി.

ഇതിനായി ബന്ധപ്പെട്ട ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി തച്ചങ്കരി പറഞ്ഞു. വരുന്ന മൂന്ന് ദിനങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: ksrtc, free service, help
English summary
ksrtc free service for people help
topbanner

More News from this section

Subscribe by Email