Tuesday May 21st, 2019 - 8:39:am
topbanner
topbanner

എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെള്ളപുതച്ച്‌ സമരം നടത്തി

RA
എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വെള്ളപുതച്ച്‌ സമരം നടത്തി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെള്ളപുതച്ച്‌ കിടന്ന് സമരം നടത്തി. താല്‍ക്കാലിക ജീവനക്കാര്‍ സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വെള്ളപുതച്ച്‌ സമരം നടത്തിയത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ അനിശ്ചിതകാലസമരം നടത്തി വരികയായിരുന്നു.

സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്ബോഴും സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നാരോപിച്ചാണ് റോഡില്‍ വെള്ളപുതച്ച്‌ പ്രതിഷേധിക്കുന്നത്.

ഇതൊരു പ്രതീകാത്മകസമരമാണെന്നും എന്നാല്‍ സംരക്ഷണം നല്‍കാന്‍ മാനേജ്മെന്റും സര്‍ക്കാരും ഒരുങ്ങിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പിരിച്ചു വിടപ്പെട്ട പലരുടേയും മുന്നിലുള്ള വഴിയെന്ന് സമരക്കാര്‍ പറഞ്ഞു. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ജോലി ചെയ്യുന്ന തങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന പ്രതീക്ഷയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Read more topics: ksrtc, empanel,strike, new way
English summary
ksrtc empanel strike new way
topbanner

More News from this section

Subscribe by Email