Sunday February 17th, 2019 - 3:27:am
topbanner

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതിയുടെ ഉത്തരവ്

RA
 കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതിയുടെ ഉത്തരവ്

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതിയുടെ ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരെയും ഒരു വര്‍ഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. ഇതോടെ നാലായിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകും.

ഏഴായിരത്തോളം പേരാണ് കെഎസ്ആര്‍ടിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി ലിസ്റ്റിലുള്ളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് വ്യക്തമായി കോടതിയെ ബോധിപ്പിക്കാനായില്ലെന്ന് ആരോപണമുണ്ട്.

 

Viral News

Read more topics: ksrtc,empanel employs, highcourt
English summary
ksrtc empanel employs highcourt
topbanner

More News from this section

Subscribe by Email