Friday December 14th, 2018 - 11:36:pm
topbanner

മൂവാറ്റുപുഴയില്‍ ബൈക്കിടിച്ച് ബസ്സ് കത്തി; ബെക്ക് യാത്രികന്‍ മരിച്ചു

JB
 മൂവാറ്റുപുഴയില്‍ ബൈക്കിടിച്ച് ബസ്സ് കത്തി; ബെക്ക് യാത്രികന്‍ മരിച്ചു

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസ്സിന് മുകളില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. നിയന്ത്രണം വിട്ട് വന്ന ബൈക്ക് മറിഞ്ഞ് ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. എംസി റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ബൈക്കിടിച്ചതിന്റെ ആഘാതത്തില്‍ ബസ്സിന്റെ ഇന്ധനടാങ്ക് ചോര്‍ന്നു. ഇതാണ് തീപ്പിടിത്തത്തിന് കാരണമായത്. സീറ്റുകള്‍ക്ക് തീപിടിച്ച് തുടങ്ങിയതോടെ ആളിപ്പടരാന്‍ തുടങ്ങി. അപകടത്തില്‍ ബസ്സ് ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ബസ്സിലെ യാത്രക്കാരെ രക്ഷിച്ചത്.

ബസ്സിനടിയില്‍ പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴിയാണ് മരണം സംഭവിച്ചത്. ബസ്സ് മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു.

 

English summary
ksrtc bus catches fire in muvattupuzha
topbanner

More News from this section

Subscribe by Email