Wednesday October 17th, 2018 - 9:07:am
topbanner
Breaking News

പന്തളം കൊട്ടാരത്തിലെ ഉപ്പും ചോറും തിന്ന ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്ന് ക്ഷത്രിയ ക്ഷേമ സഭ

suji
പന്തളം കൊട്ടാരത്തിലെ ഉപ്പും ചോറും തിന്ന ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്ന് ക്ഷത്രിയ ക്ഷേമ സഭ

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി വന്ന ശേഷം വാക് പോര് തുടരുകയാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തെയും നിര്‍വാഹക സംഘം ഭാരവാഹികളേയും അധിക്ഷേപിച്ച ജി സുധാകരനെ മുഖ്യമന്ത്രി ചങ്ങലക്കിടണമെന്ന് ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലത്ത് പാര്‍ട്ടി ഷെല്‍ട്ടറും ഒളിത്താവളവുമായിരുന്നു പന്തളം കൊട്ടാരം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരും കൊട്ടാരത്തില്‍ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാര്‍ട്ടിയും മറക്കരുതെന്നും നേതൃയോഗം വ്യക്തമാക്കി.

1950 കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് ലഘുരേഖ സൂക്ഷിച്ചതിന് കൊട്ടാരത്തില്‍ നിന്നു മൂന്നു കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതി തിരുന്നാള്‍ പി രാമവര്‍മ രാജയ്ക്കു അന്നു ലഘുരേഖ വിതരണത്തിന്റെ പേരില്‍ അധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിര്‍ത്തിയില്ലെങ്കില്‍ ഉചിതമായ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടാനും യോഗം തീരുമാനിച്ചു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്എഫഐക്കാരനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുകയാണെന്നും ജി സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിനിടയാക്കിയത് .

Read more topics: kshtriya sabha, g sudhakaran
English summary
kshtriya sabha against minister g sudhakaran
topbanner

More News from this section

Subscribe by Email