Sunday May 26th, 2019 - 4:52:pm
topbanner
topbanner

കൊല നടത്തിയത് പുറത്തുനിന്നുള്ളവര്‍; കൂടുതല്‍ ആളുകള്‍ക്ക് ബന്ധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്

JB
കൊല നടത്തിയത് പുറത്തുനിന്നുള്ളവര്‍; കൂടുതല്‍ ആളുകള്‍ക്ക് ബന്ധം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൊലയുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു.

നേരത്തെ, കേസ് സിബിഐ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. താന്‍ ഒറ്റയ്ക്കാണ് കൊല ആസൂത്രണം ചെയ്തത് എന്നാണ് പീതാംബരന്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതിന് എതിരെ പീതാംബരന്റെ കുടുംബം രംഗത്ത് വന്നിരുന്നു. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം കൊലപാതകങ്ങള്‍ക്ക് ശേഷം പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയ്ക്ക് ശേഷം ഇവര്‍ പാര്‍ട്ടി ഓഫീസില്‍ പോയി എന്നും പൊലീസ് സംശയിക്കുന്നു. ഒരു കാറും ജീപ്പും വാനും കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശരത്തിനേയും കൃപേഷിനേയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രധാന ആയുധം കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് കൂൂടുതല്‍ പേരെ കസ്റ്റഡിയിലിടുക്കാനുള്ള നീക്കം നടക്കുകയാണ്.

 

 

 

Read more topics: krepash father, move to court,
English summary
krepash father move to court
topbanner

More News from this section

Subscribe by Email