topbanner
Saturday November 25th, 2017 - 3:15:pm
topbanner
Breaking News

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 18ന് തീരുമാനിക്കുമെന്ന് കെപിഎ മജീദ്

Anju N C
വേങ്ങര ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 18ന് തീരുമാനിക്കുമെന്ന് കെപിഎ മജീദ്

കണ്ണൂര്‍: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഈ മാസം 18ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലോ യുഡിഎഫിലോ യാതൊരു തരത്തിലുള്ള ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തനം മണ്ഡലത്തില്‍ സജീവമാണെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും മജീദ് പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ഒറ്റക്കെട്ടായിരിക്കും. പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു.

English summary
kpa majeed says about vengara byelection
topbanner topbanner

More News from this section

Subscribe by Email