Tuesday August 21st, 2018 - 6:31:am
topbanner

താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി : കരിഞ്ചോലയില്‍ അബ്ദുല്‍ സലീമിന്‍റെ കുടുംബാംഗങ്ങളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്

NewsDesk
താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി : കരിഞ്ചോലയില്‍ അബ്ദുല്‍ സലീമിന്‍റെ കുടുംബാംഗങ്ങളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്

കോഴിക്കോടും മലപ്പുറത്തുമായി ആറിടത്ത് ഉരുള്‍പൊട്ടി. താമരശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. രണ്ടു വീടുകള്‍ പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ഈ വീടുകള്‍ മണ്ണിനടിയിലാണുള്ളത്. താമരശേരി കരിഞ്ചോലയില്‍ അബ്ദുല്‍ സലീമിന്‍റെ കുടുംബാംഗങ്ങളാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. പ്രദേശത്ത് മുകളില്‍ നിന്ന് വെള്ളവും പാറക്കെട്ടുകളും മരങ്ങളും കുത്തിയൊലിച്ച് വരുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

എത്ര പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. മലവെള്ളം ഒലിച്ചു വരുന്നതും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുണ്ട്. ഫയര്‍ഫോഴ്സിന്റെയും മറ്റ് സന്നാഹങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ദേശീയ പാത വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതും, രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതിന് തടസ്സമായിട്ടുണ്ട്.

English summary
kozhikode tamarasheri urulpottal 5 maranam
topbanner

More News from this section

Subscribe by Email