Friday October 19th, 2018 - 12:33:pm
topbanner
Breaking News

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം: രണ്ട് ബസുകള്‍ കത്തി നശിച്ചു

rajani v
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം: രണ്ട് ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്: നടക്കാവിലെ കെഎസ്ആര്‍ടിസി റീജിയണല്‍ ഓഫീസിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു ബസുകള്‍ കത്തി നശിച്ചു.കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.

ബസ് നിര്‍ത്തിയിട്ടിരുന്നതിന് സമീപത്ത് മാലിന്യം കത്തിച്ചിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് സൂചന. സംഭവത്തില്‍ ആളപായമില്ല.സമീപവാസികളാണ് തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

 

 

 

Read more topics: kozhikode, ksrtc workshop, fire
English summary
kozhikode ksrtc workshop fire
topbanner

More News from this section

Subscribe by Email