Thursday September 20th, 2018 - 10:09:pm
topbanner
Breaking News

കോഴിക്കോട് ചുംബന തെരുവ് പരിപാടിക്കിടെ ഹനുമാന്‍ സേനക്കാരുടെ ആക്രമണം

NewsDesk
കോഴിക്കോട് ചുംബന തെരുവ് പരിപാടിക്കിടെ ഹനുമാന്‍ സേനക്കാരുടെ ആക്രമണം

കോഴിക്കോട്: സാംസ്‌കാരിക സംഘടനയായ ഞാറ്റുവേല കോഴിക്കോട് സംഘടിപ്പിച്ച ചുംബന തെരുവ് എന്ന പരിപാടിക്കിടെ ഹനുമാന്‍ സേനക്കാര്‍ ആക്രമണം അഴിച്ചുവിച്ചു. ഇതേതുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി.

സംഘര്‍ഷത്തെ തുടര്‍ന്ന് ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനെതിരെയും അസഹിഷ്ണുതയ്‌ക്കെതിരെയുമാണ് ഞാറ്റുവേല പുതുവത്സരദിനത്തില്‍ ചുംബന സമരം സംഘടിപ്പിച്ചത്.
കേരളത്തിന്റെ സംസ്‌കാരത്തെ തച്ചുടയ്ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം.

English summary
Kozhikode Kiss of street event marred by violence
topbanner

More News from this section

Subscribe by Email