Saturday November 17th, 2018 - 6:39:pm
topbanner

ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി.. നിങ്ങളെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കണം.. ഈ ലോകം മുഴുവൻ ഈ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു... ആരോഗ്യ മന്ത്രിക്ക് നന്ദി അറിയിച്ച ഡോക്ടറുടെ കുറിപ്പ്...

Aswani
ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി.. നിങ്ങളെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കണം.. ഈ ലോകം മുഴുവൻ ഈ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു... ആരോഗ്യ മന്ത്രിക്ക് നന്ദി അറിയിച്ച ഡോക്ടറുടെ കുറിപ്പ്...

 കോഴിക്കോട്: കോഴിക്കോട് ജില്ലയെ അപ്രതീക്ഷിതമായിട്ടായിരുന്നു പേര് പോലും പരിചിതമല്ലാത്ത ഒരു രോഗം ബാധിക്കാൻ തുടങ്ങിയത്. ജില്ലയിൽ നിപ്പ വൈറസിന്റെ സാന്നിധ്യം വളരെ പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. രോഗബാധയുടെ തുടക്കത്തിൽ തന്നെ മറ്റു ജില്ലകളിലേക്ക് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സർക്കാരും ഡോക്ടർമാരും ചേർന്ന് എടുത്തിരുന്നു.

പ്രതിരോധ നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ കൂട്ടത്തില്‍ സജീവമായി ഇടപെട്ട വ്യക്തിയാണ് ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയാണ് അദ്ദേഹം. പ്രതിരോധ നടപടികളിൽ സജീവമായി ഒപ്പം നിന്ന മന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്...

ഡോക്ടറുടെ കുറിപ്പ് വായിക്കാം; ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി… K K Shylaja teacher. ഒരു രാഷ്ട്രീയക്കാരിയും, ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം… The iron lady… വിഷയങ്ങള്‍ പഠിക്കുന്നതിലും, മനസിലാകുന്നതിനുമുള്ള കഴിവ് എന്നെ വളരെയധികം അത്ഭുതപ്പെടുത്തി, ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട് ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ചു ഒരു അസാമാന്യ പക്വത കാണിച്ചു… ചങ്കൂറ്റത്തോടെഎല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ് തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. Nipah രോഗം വരുമെന്ന പേടിപോലും ഇല്ലാതെ.. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു… ഈ ലോകം മുഴുവനും ആ മഹത് വ്യക്തിയോട് കടപ്പെട്ടിരിക്കുന്നു.
 

English summary
respected health minister..i called you a iron lady..The whole world is owed to this great person..The doctors letter to thanked Health Minister
topbanner

More News from this section

Subscribe by Email