Monday December 10th, 2018 - 4:30:pm
topbanner

കോഴിക്കോട് കോണ്‍ഗ്രസ് ലീഗ് സീറ്റുതര്‍ക്കം തുടങ്ങി; സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ്

NewsDesk
കോഴിക്കോട് കോണ്‍ഗ്രസ് ലീഗ് സീറ്റുതര്‍ക്കം തുടങ്ങി; സീറ്റുകള്‍ വിട്ടു നല്‍കണമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും തുടങ്ങാനിരിക്കെ കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസും മറ്റു യുഡിഎഫ് ഘടക കക്ഷികളും തമ്മില്‍ അസ്വാരസ്യം തുടങ്ങി.

നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ഇത്തവണ മത്സരിക്കാന്‍ കിട്ടണമെന്നും, മാറ്റത്തിന് തയ്യാറായാല്‍ ഗുണം എല്ലാവര്‍ക്കുമാണെന്നും ഡിസിസി പ്രസിഡന്റ് കെ.സി അബു പറഞ്ഞിരുന്നു.

കുറ്റിയാടിക്ക് പകരം നാദാപുരത്ത് ലീഗ് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. ചില പ്രത്യേക സാഹചര്യങ്ങളിലാണ് തിരുവമ്പാടി ലീഗിന് കൈമാറിയത്. ഇപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ നിലവില്ല. കേരള കോണ്‍ഗ്രസ് തോല്‍ക്കുന്ന പേരാമ്പ്ര കോണ്‍ഗ്രസിന് കൈമാറണമെന്നും, ആ സീറ്റില്‍ ജയസാധ്യത കോണ്‍ഗ്രസിനാണെന്നും അബു കൂട്ടിച്ചേര്‍ത്തു

അതേസമയം, ഇത്തരം പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. അബു അഭിപ്രായ പ്രകടനം ഒഴിവാക്കേണ്ടതായിരുന്നെന്നും, നിര്‍ണായക സമയത്തുളള അഭിപ്രായ പ്രകടനം പാര്‍ട്ടിയെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം മുതലെടുത്ത് കോഴിക്കോട് മികച്ച പ്രകടനമാണ് ഇടതുപക്ഷം കാഴ്ചവെച്ചത്.

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന് ദിലീപിന്റെ ജോലി വാഗ്ദാനവും

കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

Read more topics: Kozhikode, DCC, Muslim League
English summary
Kozhikode DCC demands three sitting seats of Muslim League
topbanner

More News from this section

Subscribe by Email