Thursday September 20th, 2018 - 8:20:am
topbanner
Breaking News

കാലവർഷം: വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരിച്ച്‌ വരുന്നവര്‍; അതീവ ശ്രദ്ധയോടുകൂടി വേണം വീട് വൃത്തിയാക്കാൻ

bincy
കാലവർഷം: വെള്ളമിറങ്ങിയ ശേഷം വീടുകളിലേക്ക് തിരിച്ച്‌ വരുന്നവര്‍; അതീവ ശ്രദ്ധയോടുകൂടി  വേണം വീട് വൃത്തിയാക്കാൻ

കോഴിക്കോട്: ദുരിതകാലത്തെ രക്ഷാ പ്രവര്‍ത്തനം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, ഈ മഴയും വെള്ളക്കെട്ടും അവസാനിക്കുമ്ബോള്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം . ചെളി നിറഞ്ഞും മറ്റും വീടുകള്‍ താമസയോഗ്യമല്ലാതെയായി മാറിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വീടുകളിലേക്ക് തിരിച്ച്‌ വരുന്നവര്‍ക്ക് വേണ്ടി കെഎസ്‌ഇബി ചില സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിന് ശേഷം വീട് വൃത്തിയാക്കുന്നവര്‍ ആദ്യം മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യുക. അതിനു ശേഷം വീട് വൃത്തിയാക്കുക. വീട്ടിലെ വയറിംഗ് സംവിധാനം, സ്വിച്ചുകള്‍, പ്ലഗ് പോയിന്‍റുകള്‍ , വയറിംഗ് തുടങ്ങിയവ എല്ലാം നിരീക്ഷിക്കുക. എന്തെങ്കിലും കേടുപാട് കണ്ടെത്തിയാല്‍ സ്വയം നന്നാക്കാന്‍ ശ്രമിക്കാതെ ഇലക്‌ട്രീഷ്യന്‍മാരെ വിളിച്ചു കുഴപ്പമില്ല എന്ന് ഉറപ്പാക്കണം.

മീറ്റര്‍ ബോര്‍ഡ് നോക്കി അവിടെ വെള്ളം കയറിയതായി ബോധ്യപ്പെട്ടാല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസില്‍ അറിയിക്കുക. വീട്ടില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ ഇല്ലാത്ത വീടുകളില്‍ അവ സ്ഥാപിക്കുന്നത് വൈദ്യുതി സുരക്ഷ വര്‍ദ്ധിപ്പിക്കും. വെള്ളം കയറിയ വൈദ്യുതി ഉപകരണങ്ങള്‍ ആവശ്യമായ പരിശോധന നടത്തി മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.

Read more topics: kozhikode, Monsoon, great, care,
English summary
Monsoon After flooding homes Returning With great care Need house clean
topbanner

More News from this section

Subscribe by Email