Monday July 23rd, 2018 - 5:48:am
topbanner
Breaking News

സുഷമ്‌നാ നാഡിക്ക് പരിക്കേറ്റ് കഴിഞ്ഞ 32 വര്‍ഷമായി നരകയാതനയില്‍; കോഴിക്കോട് സ്വദേശി രവി സുമനസുകളുടെ സഹായം തേടുന്നു

fasila
സുഷമ്‌നാ നാഡിക്ക് പരിക്കേറ്റ് കഴിഞ്ഞ 32 വര്‍ഷമായി നരകയാതനയില്‍; കോഴിക്കോട് സ്വദേശി രവി സുമനസുകളുടെ സഹായം തേടുന്നു

കോഴിക്കോട് : സുഷമ്‌നാ നാഡിക്ക് പരിക്കേറ്റ് കഴിഞ്ഞ 32 വര്‍ഷമായി നരകയാതന അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി രവി ചികിത്സാ സഹായം തേടുന്നു. സ്വയം ഒന്നും ചെയ്യാനാവാതെ മറ്റുള്ളവരുടെ സഹായത്താല്‍ ചലനമറ്റ ശരീരവുമിയി നരകിച്ചു ജീവിക്കുകയാണ് രവി.

1982ല്‍ കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഉപരിവിജ്ഞാനവുമായി ഗള്‍ഫിലെത്തി. 1985ല്‍ ഇരുപത്തി ഏഴാമത്തെവയസ്സില്‍ സുഷൂമ്‌നാനാഡിക്കേറ്റ പരിക്കുമായി ശരീരമനക്കാന്‍ പറ്റാതെ തിരിച്ചു നാട്ടിലലെത്തി. കമ്പിനി തന്ന ഒരു ചെറിയ നഷ്ടപരിഹാരം കൊണ്ട് 5 വര്‍ഷം ചികില്‍സിച്ചുവെങ്കിലും പ്രയോജനമില്ലാതെ നിര്‍ത്തേണ്ടിവന്നു.

പിന്നീടങ്ങോട്ട് നരകയാതനതന്നെ. എല്ലാ വിഷമങ്ങളും അറിഞ്ഞ് ഒരാള്‍ വിവാഹത്തിന് തയ്യാറായത് ഇടക്ക ആശ്വാസമേകി. എന്നാല്‍ 11 വര്‍ഷത്തിനു ശേഷം എന്നെ വിട്ടു മറ്റൊരാളെ വിവാഹം കഴിച്ചു. ദത്തെടത്തു വളര്‍ത്തിയ 26 വയസ്സുള്ള മകനോടൊപ്പമാണ് രവി കഴിയുന്നത്.

kozhikod ravi puttat alayi house charity help

മകന്റെ വരുമാനമാണ് ഏക ആശ്രയം ഹോംനഴ്‌സിനുളള ശംമ്പളവും ചകിത്സാചിലവുകളും കഴിഞ്ഞാല്‍ മകന്റെ തുഛമായ വരുമാനം മറ്റൊന്നിനും തികയില്ല. ചലനമറ്റു കിടപ്പിലായതിനോടൊപ്പം ഷുഗര്‍,പ്രഷര്‍,ആസ്തമ,ബഡ് സോര്‍സ്,കി്ഡ്‌നി രോഗങ്ങളും അലട്ടുന്നു.

ബന്ധുക്കളുടെയും, സന്‍മനസ്സുള്ള കുറെ പേരുടെയും സഹായങ്ങള്‍ കൊണ്ട് ഇത്രയും കാലം പിടിച്ചു നിന്നു. കഴിഞ്ഞ 32 വര്‍ഷമായി തരുന്ന സഹായം തുടരാനാകാതെ അവരും ബുദ്ധിമുട്ടുകയാണ്. സുമനസുകളുടെ ചെറിയ സഹായം പോലും രവിക്ക് വലിയ അനുഗ്രഹമാണ്. രവിയുടെ ദുരിത ജീവിതത്തെക്കുറിച്ച് അറിഞ്ഞ് സഹായം നല്‍കുവാന്‍ താല്‍പര്യമുളളവര്‍ താഴെ കൊടുത്ത വിലാസത്തില്‍ ബന്ധപ്പെടുക.

വിലാസവും ബാങ്ക് വിവരങ്ങളും

RAVI PUTTAT, ALAYI HOUSE, MORIKKARA POST,CALICUT, KERALA, INDIA , PIN. 673611, PHONE : MOB:9048856218, e-MAIL : [email protected], RAVI.P, A/C NO.10560100100891 , THE FEDERAL BANK LTD, CHEROOTY RD, KOZHIKODE 673030 KERALA, INDIA, IFSC.FDRL0001056

kozhikod ravi puttat alayi house charity help

Read more topics: kozhikod, native, ravi, help
English summary
kozhikod ravi puttat alayi house charity help
topbanner

More News from this section

Subscribe by Email