Tuesday June 25th, 2019 - 3:53:pm
topbanner
topbanner

കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം; മരണം രണ്ടായി

Jikku Joseph
കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം; മരണം രണ്ടായി

കോഴിക്കോട്: കോഴിക്കോട് ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണുള്ള അപകടത്തില്‍ മരണം രണ്ടായി. ഹരിയാന സ്വദേശി ജബ്ബാറിന്റെ മൃതദേഹമാണ് മണ്ണിനടിയില്‍ നിന്ന് അവസാനമായി ലഭിച്ചത്. മണ്ണിടിച്ചിലില്‍ മരിച്ച രണ്ടാമത്തെ വ്യക്തിയാണ് ജബ്ബാര്‍. ബീഹാര്‍ സ്വദേശി ഇസ്മത്തിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.

കോഴിക്കോട് ഡി ആന്‍ഡ് ഡി കമ്പനി ആണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. മണ്ണിടിച്ചില്‍ രാവിലെ ഉണ്ടായിരുന്നുവെന്ന് എഞ്ചിനീയറെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്നും കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണമായും പാലിച്ചില്ലെന്നും കലക്ടര്‍ അറിയിച്ചു.

ആറോളം പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ ഉടമയ്ക്കെതിരെയും കരാറുകാരനെതിരെയും നടപടി സ്വീകരിക്കുമെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി.

English summary
kozhikkode landslides accident two died
topbanner

More News from this section

Subscribe by Email