Sunday June 16th, 2019 - 2:21:am
topbanner
topbanner

മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

NewsDesk
മാനത്തിന് വിലപറയുന്നവന് മുന്നില്‍ തോല്‍ക്കില്ല; ഫേസ്ബുക്കില്‍ യുതിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: പോലീസില്‍ നിന്നും നീതിലഭിച്ചില്ലെന്ന് ആരോപിച്ച് കോഴഞ്ചേരി സ്വദേശിനിയായ യുവതി ഫേസ്ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി. 27ാം തീയതി രാത്രി 10നും 11നും ഇടയ്ക്ക് താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് കോഴഞ്ചേരി സ്വദേശിനിയായ ശ്രീവിജിയുടെ ഭീഷണി.

ഫേസ്ബുക്ക് വഴി തന്നെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന യുവാവിനെതിരെ പരാതി നല്‍കിയിട്ടും സൈബര്‍ പോലീസ് നടപടിയെടുത്തില്ലാണ് ശ്രീവിജിയുടെ ആരോപണം. നീതി ലഭിക്കാന്‍ മരണം അനിവാര്യമെങ്കില്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു.

ശ്രീവിജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്......

 Hai dears
എന്‍റെ പ്രിയ സുഹൃത്തുക്കളോട് എനിക്കൊരു കാര്യം പറയാനുണ്ട്......

ഞാന്‍ ഈ വരുന്ന ചൊവ്വാഴ്ച 27/9/2016 നു രാത്രി 10നും 11നും ഇടയ്ക്ക് ആത്മഹത്യ ചെയ്യും.....

അതിനു കാരണം Tvm നെടുമങ്ങാട് ഊറ്റുകുഴി അഴകാത്ത് വീട്ടില്‍ ഷൈജു സുകുമാരന്‍ നാടാര്‍ ആണ്...കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ തുടങ്ങിയതാണ് ഒരു കാരണവുമില്ലാതെ ഉള്ള ഇയാളുടെ സൈബര്‍ ആക്രമണം.... ഫെബ്രുവരി 16 നു ഇയാളുടെ പേരില്‍ ആറന്‍മുള പോലീസ് സ്റ്റേഷനില്‍ പരാതിയും കൊടുത്തതാണ്.. കേസ് നമ്പര്‍ 504/2016.. പിന്നീട് കേസ് കോഴഞ്ചേരി CI VIDYADHARAN നുകൈമാറി...പത്തനം തിട്ടസൈബര്‍ സെല്ലിലും പരാതി കൊടുത്തിരുന്നു...പിന്നീട് ഈ കേസ് എെജി ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു എന്നു പറഞ്ഞ് ഈ കഴിഞ്ഞ 8ാം തീയതി 8/8/2016 നുTrivandrum സൈബര്‍ സെല്ലില്‍ നിന്നും SI ARUN KUMAR ഉം സൈബര്‍ സെല്‍ CI യും മറ്റൊരു ഉദ്യോഗസ്ഥനും കൂടി മൊഴിയെടുക്കാന്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു...അന്ന് കൊടുത്ത മൊഴിയില്‍ ഷൈജു സുകുമാരന്‍ മുതല്‍ പാലക്കാടുള്ള ഹരികൃഷ്ണന്‍ നായര്‍ വരെ എനിക്കെതിരെ ചെയ്തതെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്....

പക്ഷേ ഇതുവരെയും ഈ സൈബര്‍ ആക്രമണത്തിന് ഒരു അവസാനവും ഉണ്ടായിട്ടില്ല...ഇപ്പോള്‍ പോലീസിനും ഈ കേസില്‍ ഒരു തണുപ്പന്‍ മട്ട്.. അന്വേഷിക്കുന്നുണ്ട് എന്നു മാത്രമുള്ള മറുപടി....

പക്ഷേ തോറ്റു പിന്‍മാറാന്‍ ഞാന്‍ ഒരുക്കമല്ല...പെണ്ണിന്‍റെ മാനത്തിനു വിലപറയുന്നവന്‍റെ മുന്‍പില്‍ തോറ്റു കൊടുക്കാന്‍ എനിക്കു മനസ്സില്ല... ആത്മാഭിമാനം ഉള്ളൊരു പെണ്ണാണു ഞാന്‍...

എനിക്കും ജീവിക്കണം ഈ നാട്ടില്‍ ,അതിന് എനിക്കു നീതി കിട്ടണം... ഞാന്‍ മരിച്ചാല്‍ അതിനു കാരണക്കാര്‍ ഈ നാട്ടിലെ പോലീസും നിയമവും ഒക്കെയുണ്ട്... ഒരു ,വര്‍ഷമാകുന്നു ഞാനീ കേസിന്‍റെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട്...ഇതു വരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല....

സ്ത്രീകളെ സംരക്ഷിക്കാന്‍ ഈ നാട്ടിലെ നിയമത്തിനും നിയമപാലകര്‍ക്കും കഴിവില്ലെങ്കില്‍ പിന്നെ എന്തിനു ഈ നാട്ടില്‍ പോലീസും പോലീസ് മന്ത്രിയും ഒക്കെ...

എന്‍റെ ആത്മഹത്യ ഭീരുത്വം ആണെന്നും തോറ്റു കൊടുക്കലാണെന്നും നിങ്ങളൊക്കെ പറയും... പക്ഷേ ഇതെന്‍റെ പ്രതിഷേധമാണ്...അത്രയ്ക്കും സഹികെട്ടു ഞാന്‍... എനിക്ക് നീതി കിട്ടണം...ഇവിടുത്തെ രാഷ്ട്രീയക്കാരനും പണമുള്ളവനും മാത്രം കിട്ടേണ്ട ഒന്നല്ല നീതി... സാധാരണക്കാരിയായ എനിക്കും കിട്ടണം....

അതു കൊണ്ട് ഈ പോസ്റ്റ് എത്തേണ്ടിടത്ത് എത്തണം... അത്ര വരെ ഈ പോസ്റ്റ് എന്‍റെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യണം....നാളെ ഒരിക്കല്‍ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകള്‍ക്കും നീതി കിട്ടണ്ടേ...

ഇനി എനിക്കും നിങ്ങള്‍ക്കും ഇടയില്‍ വെറും 6 ദിവസം....ഇൗ സമയത്തിനുള്ളില്‍ എനിക്കു നീതി കിട്ടുമെന്ന് ഉറപ്പു കിട്ടണം...

ഞാനീ എഴുതിയതൊക്കെ തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല... ഇതെനിക്കു കിട്ടേണ്ട നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്...... ഈ നാട്ടില്‍ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം..... അങ്ങനെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മരിക്കുക....

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

പ്രിയന്‍-ലിസി വിവാഹം അപകടകരമായിരിക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു

ജാനകിയമ്മ സുഖമായിരിക്കുന്നു; പ്രചരിച്ചത് വ്യാജ വാര്‍ത്ത

English summary
kozhencherry woman suicide threats in facebook post
topbanner

More News from this section

Subscribe by Email