Sunday September 23rd, 2018 - 12:32:am
topbanner

കോട്ടത്ത് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം

RA
കോട്ടത്ത് വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം

കോട്ടയം: കുറിച്ചിയില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം. സംഭവത്തില്‍ ദുരൂഹത. കുറിച്ചി ബഥേല്‍ ആശ്രമത്തിനു സമീപം പുലിപ്ര റെജിയുടെ ഭാര്യ ഷൈനി എബ്രഹാം (46) നെയാണ് ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ തഹസില്‍ദാര്‍ എത്തിയതിനു ശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കാവൂ എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചിങ്ങവനം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകുന്നേരം വീട്ടില്‍നിന്നും അസ്വഭാവികമായ രീതിയില്‍ തീയും പുകയും കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തിയത്. തുടര്‍ന്ന് വിവരം ചിങ്ങവനം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിടപ്പ് മുറിയോട് ചേര്‍ന്നുള്ള മുറിയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മുറിയ്ക്കുള്ളിലെ ഗൃഹോപകരണങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. അലമാരയും വസ്ത്രങ്ങളുമടക്കം തീ പിടുത്തത്തില്‍ കത്തി ചാമ്പലായി.

മണ്ണെണ്ണയോ പെട്രോളോ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് റെജി കുറിച്ചി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ജീവനക്കാരനാണ്. റെജി ഇന്ന് ജോലിക്ക് പോയിരുന്നില്ലെന്നാണ് പോലീസിന് നാട്ടുകാര്‍ നല്‍കുന്ന സൂചന. നേരത്തെ ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതാണ് മരണത്തില്‍ നാട്ടുകാര്‍ സംശയം ആരോപിക്കുന്നതിന് കാരണം. ഇതേ തുടര്‍ന്നാണ്ഇന്‍ക്വസ്റ്റ് നടപടികള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചിങ്ങവനം എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കിടക്കുന്ന വീടിനുള്ളില്‍ ആളുകള്‍ കയറാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെജിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തഹസില്‍ദാര്‍ എത്തിയശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

Read more topics: kottyam, housewife, death
English summary
kottyam housewife death
topbanner

More News from this section

Subscribe by Email