topbanner
Sunday May 28th, 2017 - 10:30:am
topbanner

കൊട്ടിയൂര്‍ പീഡനം: ഫാ.തേരകമടക്കം മൂന്നു പേര്‍ കീഴടങ്ങി

Jikku Joseph
കൊട്ടിയൂര്‍ പീഡനം: ഫാ.തേരകമടക്കം മൂന്നു പേര്‍ കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. തോമസ് തേരകം കീഴടങ്ങി. കണ്ണൂര്‍ പേരാവൂര്‍ സ്റ്റേഷനിലാണ് കീഴടങ്ങിയത്. വയനാട് സിഡബ്ല്യൂസി മുന്‍ ചെയര്‍മാനാണ് ഫാ. തോമസ് തേരകം. കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് സിഡബ്ല്യൂസി ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. തോമസ് തേരകത്തെ പ്രതിചേര്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെ 6.15ഓടെയാണ് ഇരുവരും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ സിഐക്കു മുന്നിലെത്തി കീഴടങ്ങിയത്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിസ്റ്റര്‍ ഓഫീലിയയും തങ്കമ്മയും ഇന്ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികരെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് കൂട്ടുപ്രതികള്‍ക്കെതിരായ ആരോപണം.

ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ബെറ്റി ജോസ്, തങ്കമ്മ എന്നീ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

English summary
kottiyoor rape case fr. thomas therakam and sisters were surrender
topbanner topbanner

More News from this section

Subscribe by Email