Wednesday September 26th, 2018 - 6:42:am
topbanner

കൊട്ടിയൂര്‍ വൈദികന്‍റെ ബലാത്സംഗക്കേസ് ഫിബ്രവരി 22ലേക്ക് മാറ്റി

NewsDesk
കൊട്ടിയൂര്‍ വൈദികന്‍റെ ബലാത്സംഗക്കേസ് ഫിബ്രവരി 22ലേക്ക് മാറ്റി

കണ്ണൂർ: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച പ്രമാദമായ കൊട്ടിയൂര്‍ പീഡനക്കേസ് നടപടികള്‍ തലശ്ശേരി കോടതി ഫിബ്രവരി 22ലേക്ക് മാറ്റി.

കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ റിമാന്റ് കാലാവധിയും 22 വരെ ദീര്‍ഘിപ്പിച്ചു. കേസ് പരിഗണിച്ച ഇന്നലെ ഒന്നാം പ്രതിയായ വൈദികനെ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കന്യാസ്ത്രീകളും ഡോക്ടറും ഉള്‍പ്പെടെ മറ്റുള്ള ഒമ്പത് കുറ്റാരോപിതരും ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതികളില്‍ നാല് പേര്‍ നല്‍കിയ വിടുതല്‍ ഹരജിയെ തുടര്‍ന്ന് കൊട്ടിയൂര്‍ പീഡനക്കേസിന്റെ തുടര്‍ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സ്‌റ്റേ ഉത്തരവ് പിന്‍വലിച്ച് തലശ്ശേരി കോടതിയില്‍ വിചാരണ തുടരാമെന്ന് പിന്നിട് ഹൈക്കോടതി വിധിച്ചു. പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് കൂടി 22ന് ഹാജരാക്കാന്‍ ജഡ്ജ് പി എന്‍ വിനോദ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലാണ് കൊട്ടിയൂര്‍ പീഡനക്കേസ് പേരാവൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Read more topics: kottiyoor, peedanam, case,
English summary
kottiyoor peedanam case postponed
topbanner

More News from this section

Subscribe by Email