topbanner
Wednesday October 18th, 2017 - 7:23:am
topbanner

കൊട്ടിയൂർ വൈദികന്റെ പീഡനം: രണ്ട് കന്യാസ്ത്രീകള്‍ക്കും ഡോക്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

fasila
കൊട്ടിയൂർ വൈദികന്റെ പീഡനം: രണ്ട് കന്യാസ്ത്രീകള്‍ക്കും ഡോക്ടര്‍ക്കും മുന്‍കൂര്‍ ജാമ്യം

പേരാവൂര്‍: വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതികളായ മൂന്നുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്ബ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ക്കാണ് തലശേരി അഡിഷണല്‍ സെഷന്‍സ് ജഡ് ജി ശ്രീകല സുരേഷ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഹൈക്കോടതി നേരത്തെ നാലു പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ കീഴടങ്ങാനും അതേദിവസം വിചാരണക്കോടതിക്ക് ജാമ്യം അനുവദിക്കാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പേരാവൂര്‍ സി.ഐ മുമ്ബാകെ നാല് പ്രതികള്‍ കീഴടങ്ങി ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. വയനാട് ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ ഒഫീലിയ, റോബിന്റെ സഹായി തങ്കമ്മ നെല്ലിയാനി എന്നിവരാണ് പൊലീസില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങിയത്.

ഹൈക്കോടതിയുടെ ആ ഉത്തരവ് അടിസ്ഥാനമാക്കിയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഈ മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ഒളിവില്‍ കഴിയുന്ന കന്യാസ്ത്രീകളായ അനീറ്റ, ലിസ് മരിയ എന്നിവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെ കുറിച്ച്‌ അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു എന്നാണ് അറിയുന്നത്. മുഖ്യപ്രതി വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി തലശേരി ജയിലില്‍ റിമാന്റിലാണ്.

English summary
Kottiyoor apostolic persecution: The anticipatory bail to the two nuns doctor
topbanner topbanner

More News from this section

Subscribe by Email