Saturday August 18th, 2018 - 1:12:am
topbanner

കൊട്ടിയത്തെ ലാബ് ടെക്‌നീഷ്യന്റെ മരണത്തില്‍ അടിമുടി ദുരൂഹത; സി സി ടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം  

rajani v
കൊട്ടിയത്തെ ലാബ് ടെക്‌നീഷ്യന്റെ മരണത്തില്‍ അടിമുടി ദുരൂഹത; സി സി ടിവി ദൃശ്യങ്ങളില്‍ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം   

കൊല്ലം: കൊട്ടിയത്ത് ജോലികഴിഞ്ഞ് മടങ്ങിയശേഷം ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി ലീലാ ദമ്പതികളുടെ മകള്‍ വിജിയുടെ (21)മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്.

കൊട്ടിയത്തെ സ്വകാര്യലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ്‌വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍പരാതി നല്‍കി.

പരാതിയില്‍ അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ളകുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെസ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി.

പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.കാണാതായ ദിവസം വിജി സ്‌കൂട്ടറുമായാണ് പോയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയത്തിന് കിഴക്കുള്ള പെട്രോള്‍ പമ്ബിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയില്‍ വൈകുന്നേരം ആറോടെ പെട്രോള്‍ അടിക്കാനെത്തിയ പെണ്‍കുട്ടിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ബൈക്കിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോകുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി.

താക്കോല്‍ നഷ്ടമായതോടെ പെണ്‍കുട്ടി സ്‌കൂട്ടര്‍ ഉരുട്ടിക്കൊണ്ടു പമ്ബിന് പുറത്തേക്ക് പോകുന്നതും വ്യക്തമാണ്.യുവതിയെ കാണാതായ ദിവസം രാവിലെ താക്കോല്‍ എടുത്ത യുവാവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടത്‌കേസില്‍ നിര്‍ണായക തെളിവായി. ഈ യുവാവിനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഇവര്‍എന്തിനാണ് വഴക്കുകൂടിയതെന്ന സംശയമാണ് പോലീസിനുള്ളത്. മുന്‍പരിചയമുള്ള യുവാവാണെന്നാണ് പോലീസുംകരുതുന്നത്. പെട്രോള്‍ പമ്പില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ സിസിടിവ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.ഒക്ടോബറില്‍ വിജിയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

അതിനിടെയാണ് ദുരൂഹസാഹചര്യത്തില്‍ വിജി മരണപ്പെടുന്നത്. കൊട്ടിയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

 

Read more topics: kottiyam, lab technision, murder
English summary
kottiyam lab technision murder
topbanner

More News from this section

Subscribe by Email