Thursday August 22nd, 2019 - 9:21:pm
topbanner
topbanner

കോട്ടയത്ത് പോളിംഗ് ശതമാനം എന്‍പത് കടക്കും; ഏറ്റവും കൂടുതല്‍ പോളിംഗ് വൈക്കത്ത്

JB
കോട്ടയത്ത് പോളിംഗ് ശതമാനം എന്‍പത് കടക്കും; ഏറ്റവും കൂടുതല്‍ പോളിംഗ് വൈക്കത്ത്

 

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കനത്ത പോളിംഗ്. യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന കോട്ടയത്ത് പോളിംഗ് ശതമാനം ഉയര്‍ന്നത് ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥികള്‍. മുന്നണികള്‍ കണക്കു കൂട്ടലുകള്‍ നടത്തുന്നതിനിടെയാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലുള്ള പോളിംഗ് കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
വൈകിട്ട് ആറു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 76.12 ശതമാനമാണ് കോട്ടയം മണ്ഡലത്തിലെ പോളിംഗ്. ആറുമണിയ്ക്ക് ശേഷവും പല മണ്ഡലങ്ങളിലും ക്യൂ തുടരുന്നതിനാല്‍ പോളിംഗ് ശതമാനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യത ഏറെയാണ്. പാലായിലും, കടുത്തുരുത്തിയിലും കനത്ത മഴ തുടരുന്നതിനാല്‍ ഇതുവരെയും അന്തിമ പോളിംഗ് ശതമാനം പുറത്ത് വന്നിട്ടില്ല. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വര്‍ധിച്ചിട്ടുണ്ട്.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വൈകിട്ട് ആറു വരെയുള്ള കണക്കുകള്‍ പ്രകാരം 888248 വോട്ടര്‍മാരാണ് ആകെ വോട്ട് ചെയ്തത്. 44,5473 പുരുഷന്മാരും, 44,2772 സ്ത്രീകളും വോട്ട് ചെയ്തിട്ടുണ്ട്. പിറവത്ത് 72.10 ശതമാനവും, പാലായില്‍ 71.61 ശതമാനവും, കടുത്തുരുത്തിയില്‍ 70.24 ശതമാനവും, വൈക്കത്ത് 77.88 ശതമാനവും, ഏറ്റുമാനൂരില്‍ 75.34 ശതമാനവും, കോട്ടയത്ത് 75.14 ശതമാനവും, പുതുപ്പള്ളിയില്‍ 74.50 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തു വരുമ്പോള്‍ വോട്ടിംങ് ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ആകെ 76.45 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 76.99 ശതമാനവും, തിരുവനന്തപുരത്ത് 72.28 ശതമാനവും, ആറ്റിങ്ങലില്‍ 73.80 ശതമാനവും, ആലത്തൂരില്‍ 78.04 ശതമാനം വോട്ടും, കൊല്ലത്ത് 74.04 ശതമാനം വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് മലപ്പുറത്ത് 75.04 ശതമാനം വോട്ടും, മാവേലിക്കരയില്‍ 73.65 ശതമാനവും, പത്തനംതിട്ടയില്‍ 73.68 ശതമാനവുമാണ് വോട്ട രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് 78.53 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചാലക്കുടിയില്‍ 79.34 ശതമാനവും, പൊന്നാനിയില്‍ 73.09 ശതമാനവും, തൃശൂരില്‍ 76.86 ശതമാവനും, കൊല്ലത്ത് 74.04 ശതമാനവും, കണ്ണൂരില്‍ 81.74 ശതമാനവും, വടകരയില്‍ 78.22 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

English summary
kottayam polling more than 80 percentage
topbanner

More News from this section

Subscribe by Email