topbanner
Thursday October 19th, 2017 - 3:39:am
topbanner

പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

rajani v
പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി വടക്കേക്കര ഗവ. ഹയര്‍ സക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വാഴപ്പള്ളി വടക്കേക്കര കടന്തോട്ട് പരേതനായ മാത്യു തോമസിന്റെ മകന്‍ ജിറ്റോ മാത്യു(17)വാണ് കുളത്തില്‍ മുങ്ങിമരിച്ചത്. വ്യാഴാഴ്ച ഉച്ചക്കു 11.30നു പാലത്തിറചിറയ്ക്കു സമീപം കണ്ണംപേരൂരില്‍ ചെത്തിപ്പുഴക്കടവ് റെയില്‍വേ പാലത്തിനുസമീപം കരുവേലിപാടശേഖരത്തിലെ ചതുപ്പു പ്രദേശത്തെ ഉപയോഗശൂന്യമായ കുളത്തിലാണ് മുങ്ങി മരിച്ചത്.

സഹപാഠികളും മറ്റു സുഹൃത്തുക്കളുമായ പന്ത്രണ്ട് പേരടങ്ങുന്ന സംഘവുമായി കുളിക്കാനെത്തിയതായിരു്ന്നു ജിറ്റോ. ഏഴുപേരടങ്ങുന്ന ആദ്യസംഘവും പിറകേ അഞ്ചുപേരടങ്ങുന്ന സംഘവും ചേര്‍ന്നാണ് പാടശേഖരത്തിനു നടുവിലുള്ള മീന്‍ വളര്‍ത്തുന്നതിനായി തയ്യാറാക്കിയ കുളത്തില്‍ കുളിക്കുന്നതിനായി ഇറങ്ങിയത്. ഇതേ കുളത്തില്‍ കുളിക്കുന്നതിനായി എത്തിയ അഞ്ചുപേരടങ്ങുന്ന മറ്റൊരു സംഘത്തില്‍പ്പെട്ട ഒരാള്‍ കുളിക്കുന്നതിനിടിയില്‍ വെള്ളത്തില്‍ താഴുകയും ഇയാളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജിറ്റോ കുളത്തിലെ ചേറിലേക്ക് താഴുകയായിരുന്നുവെന്നു പറയുന്നു. ആഴത്തില്‍ ചേറു നിറഞ്ഞ് പാടത്തേക്കായിരുന്നു ചാടിയത്.

പിന്നീട് പൊങ്ങിവരാതിരുന്നതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ ബഹളം വക്കുകയും തുടര്‍ന്ന് നാട്ടുകാരും ചങ്ങനാശേരി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ നെഞ്ചോളം താഴ്ചയില്‍ കൈകള്‍ മുകളിലേക്കു ഉയര്‍ത്തി ചെളിയില്‍ പൂണ്ട നിലയില്‍ ജിന്റോയെ കണ്ടെത്തുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്. മാതാവ്: ജോളി (കുറുമ്പനാടം). സഹോദരങ്ങള്‍: ജോബിന്‍, ജീന.

 

English summary
kottayam plustwo student drown death kerala
topbanner topbanner

More News from this section

Subscribe by Email