Saturday September 22nd, 2018 - 9:22:pm
topbanner

74കാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും

NewsDesk
74കാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും

കോട്ടയം: സംസാരശേഷിയും, ചലനശേഷിയും നഷ്ടപ്പെട്ട 74കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി പത്ത് വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം കൊമ്പുകുത്തി കണ്ണാട്ടുകവല ഭാഗത്ത് സ്വാമിമൂട്ടില്‍ ശ്രീധരന്‍(59)നാണ് കോട്ടയം അഡീഷണല്‍ സെക്ഷന്‍കോടതി-2 ജഡ്ജി കെ സുനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലേല്‍ ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം.

2016 ഏപ്രില്‍ 12നാണ് കേസിനാസ്പദമായ സംഭവം. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലായ 74 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ചത് എസ്‌ഐ കെ എ സുരേഷ്‌കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ജിതേഷ് ഹാജരായി.

Read more topics: abuse, arrest,
English summary
kottayam old women rape case arrest
topbanner

More News from this section

Subscribe by Email