Wednesday April 24th, 2019 - 1:41:am
topbanner
topbanner

കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

RA
കോട്ടയത്ത് അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം പ്ലാക്കപ്പടി ഇളയശേരിയില്‍ അമ്മുക്കുട്ടി (70), മകന്‍ മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം കട്ടിലില്‍ നിന്നാണ് കണ്ടെത്തിയത്.

മകന്‍ മധുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
kottayam mother and son suicide
topbanner

More News from this section

Subscribe by Email