topbanner
Wednesday January 24th, 2018 - 9:02:am
topbanner

കോട്ടയത്തു നിന്നു കാണാതായ വയോധിക ദമ്പതികള്‍ ധ്യാനകേന്ദ്രങ്ങളിലുണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ്

NewsDesk
കോട്ടയത്തു നിന്നു കാണാതായ വയോധിക ദമ്പതികള്‍ ധ്യാനകേന്ദ്രങ്ങളിലുണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ്

കോട്ടയം: മാങ്ങാനത്തു നിന്നു കാണാതായ വയോധിക ദമ്പതികള്‍ ധ്യാനകേന്ദ്രങ്ങളിലുണ്ടാകാമെന്ന നിഗമനത്തില്‍ പോലീസ്. മാങ്ങാനം പുതുക്കാട്ട് പി.സി. ഏബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരെയാണു തിങ്കളാഴ്ച കാണാതായത്. കെ.എസ്.ഇ.ബി. റിട്ട. അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായിരുന്ന ഏബ്രഹാമിനെയും ഭാര്യയെയും നേരം പുലര്‍ന്നപ്പോള്‍ കാണാതാകുകയായിരുന്നു.

ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ റെയില്‍വേയുടെ പാര്‍ക്കിങ്ങ് ഏരിയായില്‍ നിന്നു കണ്ടെത്തി.

തിങ്കളാഴ്ച പുലര്‍ച്ചെ 2.53നാണു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ്ങ് ഏരിയയില്‍ ഇവരുടെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു ദിവസത്തെ പാര്‍ക്കിങ്ങ് ഫീസ് നല്‍കിയതിനാല്‍ ഇന്നലെ തിരികെയത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വന്നില്ല.

വിശദമായ അന്വേഷണത്തില്‍ വാഹനത്തിന്റെ താക്കോല്‍ സ്‌കൂട്ടറില്‍ നിന്നു തന്നെ കണ്ടെത്തി. ദമ്പതികള്‍ ഏതെങ്കിലും ധ്യാനകേന്ദ്രത്തിലുണ്ടാകാമെന്ന നിഗമനത്തിലാണു പോലീസ്. പോട്ട, അട്ടപ്പാടി എന്നിവിടങ്ങളിലെ ധ്യാനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ദമ്പതികളുടെ ചിത്രങ്ങള്‍ എല്ലാ റെയില്‍വേ സ്‌റ്റേഷനിലേക്കും അയച്ചു നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍, എ.ടി.എം. കാര്‍ഡ്, പഴ്‌സ് എന്നിവ വീട്ടില്‍ എന്നിവ വീട്ടില്‍ തന്നെയുണ്ട്. സാധാരണ പാന്റ്‌സ് ധരിക്കുന്ന ഏബ്രഹാം മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചത്. പള്ളിയില്‍ പോകുമ്പോള്‍ മാത്രമാണ് മുണ്ടും ഷര്‍ട്ടും ധരിക്കാറുള്ളതെന്നാണു മകന്‍ പോലീസിനു നല്‍കിയ മൊഴി. എവിടെയെങ്കിലും ധ്യാനത്തിനു പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തില്‍ തന്നെയാണു മക്കളും.

വീടിന്റെ മുകളിലത്തെ നിലയില്‍ മകനും കുടുംബവും താഴത്തെ നിലയില്‍ ഏബ്രഹാമും ഭാര്യയുമാണ് താമസം. അതിനാല്‍ പുലര്‍ച്ചെ ദമ്പതികള്‍ വീടുവിട്ട വിവരം മകന്‍ അറിഞ്ഞില്ലെന്നാണു പോലീസിനോടു പറഞ്ഞിരിക്കുന്നത്.

റെയില്‍വേ സ്‌റ്റേഷനില്‍ സിസിടിവി കാമറ ഇല്ലാത്തതിനാല്‍ റെയില്‍വേ വഴി പോയോ എന്നറിയാന്‍ മാര്‍ഗമില്ല. സമീപത്ത് ഏതെങ്കിലും കടയില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. അറുപറയില്‍ നിന്ന് കാണാതായ ദമ്പതികളെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് വീണ്ടുമൊരു ദമ്പതി തിരോധാനം.

Read more topics: kottayam, missing,
English summary
kottayam missing aged couple
topbanner topbanner

More News from this section

Subscribe by Email