Friday March 22nd, 2019 - 3:52:am
topbanner
topbanner

അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യിൽ നിന്നും പണം തട്ടിയ മറിയാമ്മ വിദഗ്ദ്ധയായ തട്ടിപ്പുകാരി...ഇവരുടെ ലാപ് ടോപ് പരിശോധിച്ച പോലീസ് കണ്ടത് പ്രമുഖരുടേതടക്കം നൂറുകണക്കിന് അശ്ലീല വീഡിയോകള്‍...

Aswani
അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യിൽ നിന്നും പണം തട്ടിയ മറിയാമ്മ വിദഗ്ദ്ധയായ തട്ടിപ്പുകാരി...ഇവരുടെ ലാപ് ടോപ് പരിശോധിച്ച പോലീസ് കണ്ടത് പ്രമുഖരുടേതടക്കം നൂറുകണക്കിന് അശ്ലീല വീഡിയോകള്‍...

കോട്ടയം:  ഡോക്ടറെ അശ്ലീലഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റിലായ കോട്ടയം വടക്കേത്തലയ്ക്കല്‍ മറിയാമ്മ വിദഗ്ദ്ധയായ തട്ടിപ്പുകാരി.. ഇവരുടെ ലാപ് ടോപ് പരിശോധിച്ച പോലീസ് കണ്ടത് നൂറുകണക്കിന് അശ്ലീല വീഡിയോകള്‍.

കോട്ടയം ഡിവൈ.എസ്.പി. ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തില്‍ മാന്നാര്‍ കടപ്രയിലെ വീട്ടില്‍ പരിശോധന നടത്തവേയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം വീഡിയോകളിലും മറിയാമ്മ തന്നെയാണ് പ്രധാന കഥാപാത്രം. മറിയാമ്മയുമായി ബന്ധമില്ലാത്ത വീഡിയോകളും അക്കൂട്ടത്തിലുണ്ട്.

ഇവയില്‍ പല വീഡിയോ ദൃശ്യങ്ങളും ഉന്നതരെ ലക്ഷ്യമാക്കി തയ്യാറാക്കിയിട്ടുള്ളതാണെന്നും അവയില്‍ പലതും പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. ധനികരായ ഇരകളെ വീഴ്ത്തുന്നതിനുവേണ്ടിയാണ് ഇവ ഷെയര്‍ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇതോടെ പൊലീസ് അന്വേഷണം വിപുലമാക്കി. കോട്ടയത്തെ ഒരു രാഷ്ട്രീയ നേതാവ് മറിയാമ്മയുടെ വലയില്‍ കുടുങ്ങിയതായും നാലു ലക്ഷം രൂപ നല്‍കി മുഖം രക്ഷിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായില്ല.

ഇരകളെ കണ്ടെത്തുന്നതും വലയിലാക്കുന്നതും മറിയാമ്മ ഒറ്റയ്ക്കാണ്. ഇരയെ വലയില്‍ വീഴ്ത്തിക്കഴിഞ്ഞാല്‍ അവസരമൊത്തു വരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തും. പിന്നെ ഒന്നും അറിയാത്തതു പോലെ രണ്ടോ മൂന്നോ ലക്ഷങ്ങള്‍ ചോദിക്കും. പണമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞാല്‍ പിന്നെ അശ്ലീലചിത്രം കയ്യിലുണ്ടെന്നു പറഞ്ഞാവും ഭീഷണി. അതോടെ ഇരവീഴും.

ഭീഷണിക്കു വഴങ്ങാത്തവരെ മെരുക്കാനാണ് ഗുണ്ടാ സംഘം. സംഘത്തിലെ പ്രധാനിയായ രാജേഷിന് കൈവശമുള്ള ക്ലിപ്പുകളില്‍ ചിലത് അയച്ചു കൊടുക്കും. അയാളുടെ ഭീഷണി കൂടിയാകുമ്പോള്‍ ഉടക്കിനു നില്‍ക്കാതെ പണം കൊടുത്ത് തടിതപ്പുകയാണ് എല്ലാവരും ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മറിയാമ്മയുടെ തട്ടിപ്പിന്റെ വ്യാപ്തി പൂര്‍ണ്ണമായി അറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം രൂപ കൊടുത്ത പാലായിലെ ഡോക്ടറോട് അഞ്ചുലക്ഷംകൂടി ചോദിച്ചതോടെയാണ് കേസായതും മറിയാമ്മ കുടുങ്ങിയതും.

മറിയാമ്മയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ആള്‍ രാജേഷ് മാത്രമാണ്. രാജേഷിനൊപ്പം കഴിഞ്ഞദിവസം കോട്ടയം വെസ്റ്റ് എസ്.ഐ. എം.എസ്.അരുണ്‍ അറസ്റ്റ് ചെയ്ത കോഴഞ്ചേരി മേലേമണ്ണില്‍ സന്തോഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെള്ളപ്പാറമലയില്‍ സുജിത് (35) എന്നിവര്‍ ഇയാളുടെ സഹായികളാണ്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഇവരെ രാജേഷ് കൂട്ടുക പതിവാണ്. ദിവസം ആയിരം രൂപയും ചെലവുമാണ് രാജേഷ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഒരു ശതമാനം പലിശക്ക് ഒരു കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് മറിയാമ്മ പണം തട്ടിയെടുത്തിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി മറിയാമ്മ ചാണ്ടിക്കെതിരെ എട്ട് കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്താന്‍ പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രമുഖരും അല്ലാത്തവരുമായ എത്രപേർ ഇനിയും മറിയാമ്മയുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാവും.

Viral News

English summary
the women arrested to threatening the doctor to showing photographs in the mobile phone is an eminent fraud;Police checked their laptops and found hundreds of porn videos including celebrities
topbanner

More News from this section

Subscribe by Email