Wednesday November 21st, 2018 - 9:37:pm
topbanner

കെ എം മാണിയുടെ യു.ഡി.എഫ് പ്രവേശനം എല്‍.ഡി.എഫിനെ ബാധിക്കില്ല: കാനം രാജേന്ദ്രന്‍

Aswani
കെ എം മാണിയുടെ യു.ഡി.എഫ് പ്രവേശനം എല്‍.ഡി.എഫിനെ ബാധിക്കില്ല: കാനം രാജേന്ദ്രന്‍

കോട്ടയം: കെ എം മാണിയുടെ യു.ഡി.എഫ് പ്രവേശനം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയെപ്പോലുള്ളവരുടെ പിന്തുണയല്ല, ജനപിന്തുണയാണ് എല്‍.ഡി.എഫിന്റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം മാണിയുടെയും പാര്‍ട്ടിയുടെയും ശക്തി ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ആനയിറങ്ങുന്നത് പോലെയാകുമെന്നായിരുന്നു വാദം. അത് എങ്ങനെയായിരുന്നുവെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാണിയുടെ കാര്യത്തില്‍ മാത്രമല്ല, എല്ലാ കാര്യത്തിലും താന്‍ ശരിയായ നിലപാട് മാത്രമേ സ്വീകരിക്കൂ. മാണിയെ മുന്നണിയില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചവരുണ്ടാകാം. എന്നാല്‍ അക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യം മുന്നണിയിലെ പ്രധാന ഘടകക്ഷികളുടെ സെക്രട്ടറിമാര്‍ എന്ന നിലയില്‍ താനും കൊടിയേരിയും വ്യക്തമാക്കിയിരുന്നു.

മാണിക്ക് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് നല്‍കിയത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Read more topics: kottayam,kanam rajendran, cpi
English summary
UDF entry of K Mani will not affect the LDF
topbanner

More News from this section

Subscribe by Email