topbanner
Sunday March 18th, 2018 - 3:19:pm
topbanner
Breaking News
topbanner

കോട്ടയം നഗരത്തിലെ മോഷണം: ജേണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഉള്‍പ്പെട്ട സംഘം മയക്ക് മരുന്ന് സംഘത്തിലെ കണ്ണികള്‍

NewsDesk
കോട്ടയം നഗരത്തിലെ മോഷണം: ജേണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഉള്‍പ്പെട്ട സംഘം മയക്ക് മരുന്ന് സംഘത്തിലെ കണ്ണികള്‍

കൊച്ചി: നഗരത്തിലെ ഹോം സ്റ്റേയില്‍നിന്നും കാറും ലാപ്‌ടോപ്പും മോഷണം നടത്തിയ സ്ത്രീ ഉള്‍പ്പെടുന്ന സംഘം വിദേശ മയക്ക് മരുന്ന് സംഘത്തിലെ കോട്ടയത്തെ കണ്ണികള്‍.

കഴിഞ്ഞ ഏപ്രില്‍ 21നാണു കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ഡോക്ടര്‍ ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോം സ്റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശികളും സഹോദരങ്ങളുമായ പാറയില്‍ ജുബല്‍ വര്‍ഗീസ(26), ജേത്രോ വര്‍ഗീസ(21), ആലുവ തോട്ടുമുഖം സ്വദേശി അരുന്തയില്‍ രേവതി കൃഷ്ണ(21) എന്നിവരെയാണു മുംബൈയിലെ ധാരാവിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോഷ്ടിച്ചവ വിറ്റത് വെറും അറുപതിനായിരം രൂപയില്‍ താഴെ വിലയ്ക്ക്. പ്രതികളിലെ സ്ത്രീ കോട്ടയത്തെ മാസ്‌കോം ജേണലിസം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തോടൊപ്പം ജില്ലയിലെ വിദേശികള്‍ കൂടുതല്‍ എത്തുന്ന കേന്ദ്രങ്ങളില്‍ ആഫ്രിക്കയില്‍ നിന്ന് എത്തുന്ന മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലും പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

രേവതിയോടോാപ്പം കോയമ്പത്തൂരില്‍ ജേത്രോയൊപ്പം രേവതി പഠിച്ചിരുന്നു. അങ്ങനെയാണ് സഹോദരന്‍ ജുവലുമായി രേവതി പ്രണയത്തിലാകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി രേവതിക്ക് വിട്ടില്‍ നിന്ന് നല്കിയ ഫീസ് മാസ്‌കോമില്‍ അടച്ചിരുന്നില്ല.

ഇത് ജുവലിന് നല്‍കിയിരുന്നു. ഒരു സ്ത്രീയെ വാഹനം ഇടിച്ച കേസില്‍ നഷ്ടപരിഹാരം നല്‍കാണന്ന് പറയപ്പെടുന്നു. ഫീസ് നല്‍കാതിരുന്നത് പിടിക്കപ്പെടുമെന്ന സാഹചര്യം എത്തിയപ്പോള്‍ രേവതി താമസിച്ചിരുന്ന ഹോം സറ്റേ ഉടമയുടെ കാറും ലാപ്പ്‌ടോപ്പുമായി മുങ്ങുകയായിരുന്നു.

രേവതി പഠിക്കാന്‍ എത്തിയപ്പോള്‍ ഇവിടെ താമസം ഒരുക്കികൊടുത്തതും ജുവലാണന്ന് പറയപ്പെടുന്നു. ജേത്രോയാണ് കാറ് ഓടിച്ച് കൊണ്ടു പോയത്. കോട്ടയത്തുനിന്ന് കാര്‍ ബംഗ്‌ളൂരില്‍ എത്തിച്ച് അവിടെ എഞ്ചിനിയറിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് 50000 രൂപയില്‍ താഴെ വിലയ്ക്ക് വില്‍ക്കുകയായരുന്നു.

തുടര്‍ന്ന് സുഹ്യത്തുക്കളോടൊപ്പം മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടിയില്‍ മുംബൈയിലെ ധാരാവിയില്‍ താമസിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. മുംബൈയില്‍ എത്തിയ വിവരം അറിഞ്ഞ് കോട്ടയം എസ്.പി അവിടുത്തെ പോലീസിന് വിവരം കൈമാറി.

അവര്‍ പ്രതികളെ പിടികൂടി കോട്ടയം പോലീസ് എത്തിയപ്പോള്‍ കൈമാറുകയായിരുന്നു. രേവതിയും സംഘവും മയക്കുമരുന്ന് ഇടപാടിന് പുറമെ അനാശ്യാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേത്യത്വം കൊടുത്തിരുന്നതായി സൂചനയുണ്ട്. സുഹ്യത്തുകള്‍ക്കും മറ്റും സ്ഥലും ആളെയും എത്തിച്ചു കൊടുത്തിരുന്നതായും പറയപ്പെടുന്നു.

രേവതിയും അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുകയുള്ളൂ.

കാര്‍ കണ്ടെത്തി. ലാപ്പ്‌ടോപ്പിനായി അന്വേഷണം തുടരുന്നു. ആലുവായിലെ സമ്പന്ന കുടുംബത്തിലെ ആംഗമാണ് ഇരുപത്തിഒന്നുകാരിയായ രേവതി. പിതാവ് പ്രമുഖ കമ്പിനിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറാണ്. രേവതിയുടെത് ആര്‍ഭാട ജീവിതമായിരുന്നു. ഫീസ് പ്രശ്‌നം ആയതോടെ പഠനം ഉപേക്ഷിച്ച് മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കാമുകനും ഒത്ത് കഴിയാനായിരുന്നു പദ്ധതി. ഇതിനിടയില്‍ കേസ് ഒതുക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.

എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി സ്‌ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്‌ഐ യൂ. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നവാസ്, ജോര്‍ജ് വി. ജോണ്‍, പി.എന്‍. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ കന്‍സി, റിന്‍സി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Read more topics: kottayam, journalist, robbery,
English summary
kottayam journalist student robbery case arrest
topbanner

More News from this section

Subscribe by Email